Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.1033 INR
ukmalayalampathram.com
Sun 26th Oct 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 27 മുതല്‍; 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം
reporter

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും ഈ മാസം 27 മുതല്‍ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതമാണ് ലഭിക്കുക. പെന്‍ഷന്‍ വിതരണംക്കായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു.

26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെന്‍ഷന്‍ തുക ക്രഡിറ്റ് ചെയ്യും. മറ്റ് ഗുണഭോക്താക്കള്‍ക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീടുകളിലെത്തിയാണ് പെന്‍ഷന്‍ കൈമാറുക.

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 8.46 ലക്ഷം ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനായി 24.21 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.

ഇതുവരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 43,653 കോടി രൂപയാണെന്ന് ധനമന്ത്രി അറിയിച്ചു.

 
Other News in this category

 
 




 
Close Window