Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദര്‍ശനം നടത്തി; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു
reporter

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ അയ്യപ്പന്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ദേവസ്വം മന്ത്രി വി എന്‍ വാസവനും ഉണ്ടായിരുന്നു.

രാവിലെ പമ്പയിലെത്തിയ രാഷ്ട്രപതി 11.45ന് പതിനെട്ടാം പടി കയറി. പമ്പാ സ്നാനത്തിന് ശേഷം കെട്ടുനിറച്ച് പമ്പാ ഗണപതിയെ വണങ്ങി, ഉപദേവതകളെയും വാവരു സ്വാമിയെയും നടയിലുമെത്തി തൊഴുത് വൈകീട്ട് വരെ സന്നിധാനത്ത് വിശ്രമിച്ചു. ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ ഭക്ഷണവും വിശ്രമവും നടത്തി. വൈകിട്ട് 3 വരെ രാഷ്ട്രപതി അവിടെതന്നെ ഉണ്ടാകും.

ദര്‍ശനത്തിനുശേഷം ദേവസ്വം ബോര്‍ഡ് രാഷ്ട്രപതിക്ക് കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പന്‍ രൂപം ഉപഹാരമായി നല്‍കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാം പടി, മാളികപ്പുറം, ദേവസ്വം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങള്‍ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.

മലകയറുന്നതിന് മുന്‍പ് ത്രിവേണിയില്‍ ജലസേചന വകുപ്പ് താല്‍ക്കാലിക സ്നാനഘട്ടം ഒരുക്കിയിരുന്നു. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റിനുള്ളില്‍ ശബരിമലയില്‍ എത്തിച്ച രാഷ്ട്രപതിയുടെ ദര്‍ശനം തീര്‍ഥാടകരും ദേവസ്വം അധികൃതരും ആകാംക്ഷയോടെയാണ് അനുഭവിച്ചത്.

 
Other News in this category

 
 




 
Close Window