Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
reporter

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശേഷാദ്രിനാഥന്റെ പേര് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പോലുള്ള ഗൗരവമുള്ള പദവിയിലേക്ക് ശുപാര്‍ശ ചെയ്ത വ്യക്തിയുടെ മുന്‍കാല ഇടപെടലുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു.

ശേഷാദ്രിനാഥന്റെ സമൂഹമാധ്യമ ഇടപെടലുകളും മുന്‍കാല സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. ഇത്തരമൊരു ഭരണഘടനാപരമായ പദവിയിലേക്കുള്ള നിയമനത്തില്‍ പുനഃപരിശോധന വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിജെപി ബന്ധമുള്ള വ്യക്തിയല്ല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നതെന്ന് തദ്ദേശ മന്ത്രി പ്രതികരിച്ചിരുന്നു. തന്റെ വകുപ്പ് നല്‍കിയ പേര് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മുന്‍ ജില്ലാ ജഡ്ജിയായ എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമാകുകയാണ്.

 
Other News in this category

 
 




 
Close Window