Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി തീപിടിത്തം; യുപിയില്‍ നാലുപേര്‍ മരിച്ചു
reporter

ലഖ്നൗ: നിയന്ത്രണം നഷ്ടപ്പെട്ട എല്‍പിജി ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലെ സിഹോരി ടോള്‍ പ്ലാസയിലാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ഡ്രൈവറും ടോള്‍ പ്ലാസ ജീവനക്കാരും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ രണ്ട് കാറുകളും 16 മോട്ടോര്‍ സൈക്കിളുകളും പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.

കഴിഞ്ഞയാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറില്‍ ഇടിക്കുന്നതും, കുറച്ചുദൂരം മുന്നോട്ട് പോയ ശേഷം തീഗോളമായി മാറുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടസമയത്ത് നിരവധി വാഹനങ്ങള്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീ അതിവേഗം പടരുകയായിരുന്നു. ജില്ലയിലെ വിവിധ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഡ്രൈവര്‍ ധര്‍മേന്ദ്ര ദുബെയും ടോള്‍ പ്ലാസ ജീവനക്കാരനായ അലോകും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ താല്‍ക്കാലികമായി സൗജന്യമായി കടത്തിവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window