Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹിറ്റ്ലര്‍ പരാമര്‍ശം ഞെട്ടിക്കുന്നത്; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്‍
reporter

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍. കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യസംഘമായ ഹൈഡ്രയുടെ പേര് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തെയാണ് പിണറായി വിമര്‍ശിച്ചത്. രേവന്തിന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നത് ലജ്ജാകരമാണെന്ന് പിണറായി പറഞ്ഞു. ഇത് വെറും നാക്കുപിഴയായി കാണാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോണ്‍ഗ്രസിന്റെ യഥാര്‍ഥ രാഷ്ട്രീയ സ്വഭാവമാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഹിറ്റ്ലറുടെ കൊലയാളി സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണെന്നും പിണറായി ചോദിച്ചു. രേവന്ത് റെഡ്ഡിയുടെ പഴയ സംഘപരിവാര്‍ പശ്ചാത്തലവും ഇത്തരമൊരു പരാമര്‍ശത്തിന് കാരണമായിട്ടുണ്ടെന്നും, കോണ്‍ഗ്രസിനകത്തും ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്നും പിണറായി വിമര്‍ശിച്ചു. തെലങ്കാന സര്‍ക്കാരിന്റെ ഹൈഡ്രാ ദൗത്യസംഘവുമായി ബന്ധപ്പെട്ട രേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലര്‍ പരാമര്‍ശം ബിജെപിയും വിമര്‍ശിച്ചിരുന്നു. ഹൈഡ്രാ എന്ന പേരിന്റെ പ്രചോദനം വിശദീകരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസ്താവന.

 
Other News in this category

 
 




 
Close Window