Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  05-07-2026
ലീഗ് മന്ത്രിമാര്‍ക്കെതിരെ എംഎസ്എഫിന്റെ പൊട്ടിത്തെറി; 'സ്വന്തക്കാരെ തിരുകിക്കയറ്റി, സമര നേതാക്കളെ വെട്ടിമാറ്റി'

മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തേക്ക്. മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. പാര്‍ട്ടി നിര്‍ദേശങ്ങളും പോഷക സംഘടനകളുടെ ശുപാര്‍ശകളും അവഗണിച്ച് മന്ത്രിമാര്‍ സ്വന്തം ഇഷ്ടപ്രകാരം ആളുകളെ സ്റ്റാഫില്‍ തിരുകിക്കയറ്റിയെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ പത്ത് വര്‍ഷമായി സംഘടനയ്ക്കുവേണ്ടി തെരുവില്‍ സമരം ചെയ്യുകയും പൊലീസ് മര്‍ദനം ഉള്‍പ്പെടെ നേരിടുകയും ചെയ്ത നേതാക്കളെ മനഃപൂര്‍വം ഒഴിവാക്കി. പാര്‍ട്ടിയില്‍ സജീവമല്ലാത്തവര്‍ക്കും സംഘടനയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കാത്തവര്‍ക്കുമാണ് പദവികള്‍

Full Story
  05-07-2026
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആദ്യ വെല്ലുവിളി; സതീശന്‍ സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കീറിമുറിക്കും

തിരുവനന്തപുരം: അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായ വിവാദങ്ങളില്‍പ്പെട്ട വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നയതീരുമാനങ്ങള്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗങ്ങളില്‍ വിശദമായി ചര്‍ച്ചയാകും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തിരുവനന്തപുരത്തെത്തും. മന്ത്രിസഭയ്ക്കുള്ളിലെ എതിര്‍പ്പുകള്‍ മറികടക്കുകയും വിവാദ തീരുമാനങ്ങള്‍ക്ക് നിയമസഭയുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍, അധികാരമേറ്റശേഷമുള്ള ആദ്യത്തെ വലിയ ആഭ്യന്തര രാഷ്ട്രീയ പരീക്ഷണത്തിനാണ് ഇതോടെ ഒരുങ്ങുന്നത്.

സര്‍ക്കാരിന്റെ സുപ്രധാന നയതീരുമാനങ്ങള്‍

Full Story
  04-07-2026
മോഹന്‍ലാല്‍ രക്ഷപെടുന്നു

കൊച്ചി: നടന്‍ മോഹന്‍ലാല്‍ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും. ഇതുസംബന്ധിച്ച് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് (ഡിഎഫ്ഒ) കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ അപേക്ഷ തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി. ഹൈക്കോടതി നിരീക്ഷണത്തെത്തുടര്‍ന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി അന്വേഷണം നടത്തിയിരുന്നു.

നേരത്തെ മോഹന്‍ലിലിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍ക്കും

Full Story
  04-07-2026
വിമതര്‍ ദ്രോഹികള്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും തനിക്കെതിരെ തിരിഞ്ഞ് പുതിയ ഗ്രൂപ്പ് രൂപീകരിച്ചിട്ടും ഒട്ടും വിട്ടുകൊടുക്കാതെ പോരാടാനുറച്ച് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി. തനിക്കെതിരെ രംഗത്തുവന്നവരെല്ലാം 'ദ്രോഹികളാ'ണെന്ന് വിശേഷിപ്പിച്ച മമത, രാഷ്ട്രീയമായി തടയാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെ കൊല്ലേണ്ടി വരുമെന്ന് വെല്ലുവിളിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം തന്നോടൊപ്പം നില്‍ക്കുന്ന വിശ്വസ്തര്‍ക്ക് തന്നെ ലഭിക്കുമെന്നും അതിനായി ഏതറ്റം വരെയുള്ള നിയമപോരാട്ടത്തിനും തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. 'പാര്‍ട്ടി ചിഹ്നം ഒരിടത്തേക്കും പോകില്ല. എന്നെ തടയണമെങ്കില്‍ നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടി വരും,' -മമത പറഞ്ഞു. അതിനിടെ, മമതയോടൊപ്പം

Full Story
  04-07-2026
കെ.എം. ഷാജിയുടെ പ്രഖ്യാപനം വിവാദത്തില്‍

കോഴിക്കോട്: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ മാതൃകയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട്, സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളില്‍ 30 ഏക്കര്‍ വീതമുള്ള വന്‍കിട മാലിന്യ ഡംപിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഒരു കാലത്ത് ലീഗ് നേതൃത്വം തന്നെ പുകഴ്ത്തിയ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തെ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയുടെ മന്ത്രി തന്നെ ഇകഴ്ത്തി രംഗതെത്തിയതിലെ വൈരുദ്ധ്യമാണ് ചര്‍ച്ചയാകുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

Full Story
  03-07-2026
ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി തീപിടിത്തം; യുപിയില്‍ നാലുപേര്‍ മരിച്ചു

ലഖ്നൗ: നിയന്ത്രണം നഷ്ടപ്പെട്ട എല്‍പിജി ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലെ സിഹോരി ടോള്‍ പ്ലാസയിലാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ഡ്രൈവറും ടോള്‍ പ്ലാസ ജീവനക്കാരും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ രണ്ട് കാറുകളും 16 മോട്ടോര്‍ സൈക്കിളുകളും പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.

കഴിഞ്ഞയാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറില്‍ ഇടിക്കുന്നതും, കുറച്ചുദൂരം

Full Story
  03-07-2026
രാമക്ഷേത്ര ട്രസ്റ്റ് കേന്ദ്രത്തിനോ യുപി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം

ലഖ്നൗ: ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ള സ്ഥാപനമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20-ന് കേന്ദ്ര വിവരാവകാശ കമ്മീഷനെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ട്രസ്റ്റിന്റെ തീരുമാനങ്ങള്‍ ആന്തരികമായാണ് എടുക്കുന്നതെന്നും അതിനുള്ള അധികാരം സ്ഥിരം ട്രസ്റ്റികള്‍ക്കുമാത്രമാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്റെ വിശദീകരണം. 2024-ന്റെ തുടക്കത്തില്‍ നീരജ് ശര്‍മ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകള്‍

Full Story
  03-07-2026
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് വീഴ്ചയുണ്ടായി എന്ന ആരോപണം

Full Story
[17][18][19][20][21]
 
-->




 
Close Window