|
|
|
|
|
| പ്രളയകാലത്ത് വീടിന്റെ വാതിലുകള്‍ തുറന്ന മനുഷ്യന്‍; വടക്കന്‍ പറവൂരിന് സലിം കുമാര്‍ നടനിലുപരി കരുതലിന്റെ ഓര്‍മ്മ |
കൊച്ചി: അന്തരിച്ച നടനും മിമിക്രി കലാകാരനുമായ സലിം കുമാര്‍ വടക്കന്‍ പറവൂരുകാര്‍ക്ക് ഒരു സിനിമാതാരം മാത്രമായിരുന്നില്ല. ദുരിതസമയത്ത് കൂടെ നിന്ന നാട്ടുകാരനും, സഹായം തേടിയെത്തുന്നവര്‍ക്ക് വീടിന്റെ വാതിലുകള്‍ തുറന്നുകൊടുത്ത വലിയ മനസ്സിന്റെ ഉടമയും കൂടിയായിരുന്നു അദ്ദേഹം. 2018ലെ പ്രളയകാലത്ത് വടക്കന്‍ പറവൂരിലെ പല വീടുകളും വെള്ളത്തിനടിയിലായപ്പോള്‍, ലാഫിങ് വില്ല എന്ന തന്റെ വസതി ദുരിതബാധിതര്‍ക്കായി സലിം കുമാര്‍ തുറന്നുകൊടുത്തിരുന്നു. തങ്ങാനിടമില്ലാതെ വലഞ്ഞ അമ്പതോളം പേരെയാണ് അന്ന് അദ്ദേഹം വീട്ടില്‍ പാര്‍പ്പിച്ചത്. വീട്ടിനുള്ളിലെ ഒരു മുറി ഒഴികെ ബാക്കി ഇടങ്ങളെല്ലാം ദുരിതബാധിതര്‍ക്കായി വിട്ടുനല്‍കിയിരുന്നുവെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു. ''അയല്‍പക്കത്തെ |
|
Full Story
|
|
|
|
|
|
|
| സലിം കുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും; ഔദ്യോഗിക ബഹുമതികളോടെ വിട |
തിരുവനന്തപുരം: അന്തരിച്ച നടനും മിമിക്രി കലാകാരനുമായ സലിം കുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളും കലക്ടറുടെ നേതൃത്വത്തില്‍ ഒരുക്കും. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിന്റെ ഭാഗമായി കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറവൂരില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അന്തിമോപചാരം അര്‍പ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ |
|
Full Story
|
|
|
|
|
|
|
| ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സലിം കുമാര്‍ വിടവാങ്ങി |
കൊച്ചി: മലയാള സിനിമയിലെ പ്രിയനടനും മിമിക്രി താരവും സംവിധായകനുമായ സലിം കുമാര്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി അന്ത്യം സംഭവിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായ അദ്ദേഹത്തെ വെന്റിലേറ്റര്‍ സഹായത്തിലാക്കിയിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ട്. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണുനിറയ്ക്കുകയും ചെയ്ത അതുല്യ പ്രതിഭയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്. മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തിയ സലിം കുമാര്‍, കൊച്ചിന്‍ കലാഭവന്‍ ഉള്‍പ്പെടെയുള്ള ട്രൂപ്പുകളിലൂടെ ശ്രദ്ധ നേടി. പിന്നീട് സ്റ്റേജ് ഷോകളില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍; നേമത്തിന്റെ വികസനാവശ്യങ്ങള്‍ ചര്‍ച്ചയായി |
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യങ്ങള്‍, പൊതുജന സേവനങ്ങള്‍, പ്രദേശത്തെ അടിയന്തര ആവശ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് വിവരം.
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് |
|
Full Story
|
|
|
|
|
|
|
| കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; 28 പ്രതികള്‍ വിചാരണ നേരിടണം |
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കളടക്കം 28 പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചിയിലെ പിഎംഎല്‍എ കോടതി. കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് സമ്മന്‍സ് അയക്കാനും ജൂലൈ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടികള്‍ മുന്നോട്ട് പോയത്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കണമെന്ന നിയമനടപടിയുടെ ഭാഗമായാണ് കോടതി വാദം കേട്ടത്. കേസില്‍ കുറ്റം നിലനില്‍ക്കില്ലെന്നും കുറ്റകൃത്യത്തില്‍ |
|
Full Story
|
|
|
|
|
|
|
| വിമര്‍ശനവും ട്രോളുകളും കനത്തു; വാഹന മോഡിഫിക്കേഷന്‍ ചട്ടങ്ങള്‍ പഠിക്കാന്‍ സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് |
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പുതിയ പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനവും സോഷ്യല്‍ മീഡിയ ട്രോളുകളും ഉയര്‍ന്നതോടെ, വിഷയത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഏതൊക്കെ മോഡിഫിക്കേഷനുകള്‍ പുതുതായി അനുവദിക്കാനാകും, നിലവിലെ പട്ടികയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താം തുടങ്ങിയ കാര്യങ്ങളാണ് സബ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുക. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും സബ് കമ്മിറ്റി മുന്നോട്ടുപോകുക. അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷനുകള്‍ നടപ്പാക്കുമെന്നും അന്തിമരൂപരേഖ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍ |
|
Full Story
|
|
|
|
|
|
|
| വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം; കാരണം പ്ലേറ്റ്ലെറ്റ് കുറഞ്ഞതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് |
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ച റിമാന്‍ഡ് പ്രതി രേഷ് ബാബുവിന്റെ മരണകാരണം രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശിയായ രേഷ് ബാബു കഴിഞ്ഞ മാസം 26നാണ് ജയിലില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മെയ് 16ന് അടിപിടി/പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതായും, അടുത്ത ദിവസം കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| മലപ്പുറം കോഹിനൂരില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു |
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരില്‍ ദേശീയപാത 66ല്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടം. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. ഇവര്‍ കോഴിക്കോടുനിന്ന് തൃശൂരിലേക്കു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതം ഗുരുതരമായതിനാല്‍ കാറിലുണ്ടായിരുന്ന മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ എങ്ങനെ |
|
Full Story
|
|
|
|
| |