Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരത്ത് 31 കിലോമീറ്റര്‍ മെട്രോ; രാജ്യത്തെ ഏറ്റവും അത്യാധുനിക പദ്ധതിയെന്ന് കെഎംആര്‍എല്‍
reporter

കൊച്ചി: രാജ്യത്തെ ഏറ്റവും അത്യാധുനിക മെട്രോ സംവിധാനങ്ങളിലൊന്നാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പദ്ധതിയുടെ പുതുക്കിയ രൂപരേഖ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (ഡിഎംആര്‍സി) വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. നേരത്തെ തയ്യാറാക്കിയ രൂപരേഖയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പദ്ധതി പുതുക്കിയത്. നൂതന സാങ്കേതികവിദ്യകളും യാത്രാസൗകര്യങ്ങളും ഉള്‍പ്പെടുത്തി ഒട്ടേറെ പുതിയ ആശയങ്ങള്‍ തിരുവനന്തപുരത്തെ മെട്രോ പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. പാപ്പനംകോട് നിന്ന് ആരംഭിക്കുന്ന പാത കിള്ളിപ്പാലം, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ആക്കുളം, ചാക്ക എന്നിവിടങ്ങളിലൂടെ ഈഞ്ചയ്ക്കലില്‍ അവസാനിക്കും.

നഗരത്തിലെ പ്രധാന ഗതാഗത-തൊഴില്‍ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് മെട്രോ പാത വിഭാവനം ചെയ്തിരിക്കുന്നത്. ടെക്‌നോപാര്‍ക്ക്, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ് എന്നിവ മെട്രോ ശൃംഖലയിലൂടെ ബന്ധിപ്പിക്കും. പ്രധാനമായും റോഡിന് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയാണ് നിര്‍ദേശിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണച്ചെലവ് ഏകദേശം 8,000 കോടി രൂപയാണ് കണക്കാക്കുന്നത്. മെട്രോ പദ്ധതിയോടനുബന്ധിച്ച് നടപ്പാക്കാവുന്ന വിവിധ നഗരവികസന പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും പുതുക്കിയ രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെഎംആര്‍എല്‍ സമര്‍പ്പിച്ച പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും.

 
Other News in this category

 
 




 
Close Window