Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണം; സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോദി
reporter

മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചത്. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കിര്‍ഗിസ്താനിലെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പിന്നാലെ ബിഷ്‌കെക്കില്‍ നടക്കുന്ന ആറാമത് വേള്‍ഡ് നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് മോദിയും പുടിനും ഒരേ കാറിലാണ് യാത്ര ചെയ്തത്. അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്കാണ് ലോകം നീങ്ങേണ്ടതെന്ന് മോദി പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും എത്രയും വേഗം സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നതാണ് മനുഷ്യത്വത്തിന്റെ ആഹ്വാനം. ഗാന്ധിയുടെയും ബുദ്ധന്റെയും നാടായ ഇന്ത്യ ലോകത്തിന് നല്‍കുന്ന സന്ദേശവും സമാധാനത്തിന്റെ പാതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്ന്‍ വിഷയം ഇന്ത്യയും റഷ്യയും നിരന്തരം ചര്‍ച്ച ചെയ്യാറുണ്ടെന്നും മുന്‍ കൂടിക്കാഴ്ചകളില്‍ വിഷയത്തിന്റെ വിവിധ വശങ്ങള്‍ പുടിന്‍ വിശദീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. സമാധാനത്തിനായി നടക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണച്ചിട്ടുണ്ടെന്നും ആ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം തുടരുന്ന ഓരോ ദിവസവും മാനവികതയെ പിന്നോട്ടടിക്കുകയാണെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സംഭാഷണത്തിനും നയതന്ത്രത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും റഷ്യയുടെയും ദേശീയതാത്പര്യങ്ങള്‍ക്കാണ് ഇരുരാജ്യങ്ങളും പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുടിനുമായി വീണ്ടും കൂടിക്കാഴ്ച നടത്താനായതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ വിജയകരമായിരുന്നെന്നും മോദി ഓര്‍മിപ്പിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പുടിനെയും റഷ്യന്‍ പ്രതിനിധിസംഘത്തെയും സ്വാഗതം ചെയ്യാന്‍ രാജ്യം കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.

 
Other News in this category

 
 




 
Close Window