Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവിവാദം: അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍
reporter

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചു. സംഭവം വിവാദമായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബാനര്‍ നീക്കം ചെയ്തു. 'കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ചവരുടെ കാര്യത്തില്‍ കെ.എസ്.യുവിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്' എന്ന ആശയത്തിലുള്ള വാചകമാണ് ബാനറില്‍ ഉണ്ടായിരുന്നത്. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, മുഖ്യമന്ത്രിയെ കാണാന്‍ അലോഷ്യസ് സേവ്യറിന് അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ചയാണ് അലോഷ്യസ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി കൊച്ചിയിലുണ്ടാകുമെന്ന് അറിയിച്ചെങ്കിലും താന്‍ കന്യാകുമാരിയിലേക്കു പോകുകയാണെന്ന് അലോഷ്യസ് മറുപടി നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കൊച്ചി തേവരയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നെങ്കിലും ഇരുവരും സംസാരിച്ചിരുന്നില്ല. അലോഷ്യസിനെ അവഗണിച്ച് മുഖ്യമന്ത്രി മടങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

 
Other News in this category

 
 




 
Close Window