Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്ലീഡര്‍ നിയമന വിവാദം: മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ്; 'സര്‍ക്കാരുമായി പോരില്ല, അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു'
reporter

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ച നടത്തി. നിയമനം സംബന്ധിച്ച കെഎസ്യുവിന്റെ മുഴുവന്‍ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ക്ഷമാപൂര്‍വം കേട്ടു. പ്ലീഡര്‍ നിയമനത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും കെഎസ്യുവിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അലോഷ്യസ് വ്യക്തമാക്കി. ''മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിമാരും കെഎസ്യുവിലൂടെ കടന്നുവന്നവരാണ്. ആ വൈകാരികബന്ധം ഇന്നും അവരിലുണ്ടെന്നാണ് കരുതുന്നത്. നിയമനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്,'' അലോഷ്യസ് പറഞ്ഞു.

നിയമനം ലഭിച്ച ജിയോണ ജെയിംസിന് ലോ കോളജ് പഠനകാലത്ത് എസ്എഫ്ഐ ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ചുവെന്നുമുള്ള കെഎസ്യുവിന്റെ ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി അലോഷ്യസ് പറഞ്ഞു. ആരോപണങ്ങളില്‍ അന്തിമ പരിശോധനയും തീരുമാനവും നടത്തേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലീഡര്‍ നിയമനത്തെച്ചൊല്ലി കെഎസ്യുവും സര്‍ക്കാരും തുറന്ന പോരിലാണെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അലോഷ്യസ് പറഞ്ഞു. ''കെഎസ്യുവിന്റെ കൂടി അധ്വാനഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇത് ഞങ്ങളുടെകൂടി സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. അതിനാല്‍ സര്‍ക്കാരിനെതിരായ പോരാട്ടമായി ഇതിനെ ചിത്രീകരിക്കരുത്,'' അദ്ദേഹം ആവശ്യപ്പെട്ടു. മുഖമില്ലാത്ത സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നുള്ള പ്രചാരണങ്ങള്‍ വിഷയത്തിന്റെ മെറിറ്റും ഡീമെറിറ്റും ചര്‍ച്ച ചെയ്യുന്നതിനു പകരം കെഎസ്യുവിനെ സര്‍ക്കാരിന്റെ എതിര്‍പക്ഷത്തുനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അലോഷ്യസ് ആരോപിച്ചു. പ്ലീഡര്‍ നിയമനത്തെക്കുറിച്ചുള്ള കെഎസ്യുവിന്റെ പരാതിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ നേരത്തേ അവസരം ലഭിക്കാത്തതും കോണ്‍ഗ്രസിനുള്ളില്‍ വിവാദമായിരുന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സമവായശ്രമങ്ങള്‍ നടത്തിയിരുന്നു. വിവാദത്തിന്റെ പശ്ചാത്തലം

 
Other News in this category

 
 




 
Close Window