Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  15-03-2026
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9ന്

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 4ന് നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.

കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Full Story

  15-03-2026
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്‍ 50% ഇളവ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2024 ഡിസംബര്‍ 31 വരെ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബാധകമായ ആംനസ്റ്റി പദ്ധതി നടപ്പാക്കും. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും, ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് വാഹന ഉടമകളെ പിഴ തീര്‍പ്പാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇ-ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

Full Story

  15-03-2026
സ്ഥാനാര്‍ഥിത്വത്തില്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി കെ. സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും, അതനുസരിച്ച് തന്നെ മുന്നോട്ട് പോകുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. കണ്ണൂരിലെ കാപ്പാടന്‍ രമേശന്റെ കുടുംബത്തിന് വീട് കൈമാറുന്ന ചടങ്ങിനിടെയാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടത് എഐസിസിയാണെന്നും, കെ. സുധാകരന്‍ സ്ഥാനാര്‍ഥിയായാല്‍ സന്തോഷമാണെന്നും ജില്ലാ നേതൃത്വത്തിന്റെ പ്രതികരണമാണ്. കണ്ണൂരില്‍ പ്രതിസന്ധിയില്ലെന്നും,

Full Story
  15-03-2026
സിനിമാ മേഖലയിലെ ചതിക്കുഴികള്‍ക്കെതിരെ നടി തനുശ്രീ ദത്ത

സിനിമാ മേഖലയിലെ പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന രീതികളെ തുറന്നുപറഞ്ഞ് നടി തനുശ്രീ ദത്ത മുന്നറിയിപ്പ് നല്‍കി. അഭിനേതാക്കളാകണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് തെറ്റായ വഴികളിലേക്ക് വലിച്ചിടുന്നവരെ സൂക്ഷിക്കണമെന്നും ആരെയും അന്ധമായി വിശ്വസിക്കരുതെന്നും തനുശ്രീ പറഞ്ഞു.

ഒരു പോഡ്കാസ്റ്റിലാണ് തനുശ്രീ തന്റെ അനുഭവങ്ങളും മുന്നറിയിപ്പുകളും പങ്കുവച്ചത്. പുതുമുഖങ്ങളെ ആദ്യം പുകഴ്ത്തി പ്രശംസിച്ച ശേഷം തെറ്റായ കാര്യങ്ങളിലേക്ക് നയിക്കുന്ന രീതികളാണ് ഇന്‍ഡസ്ട്രിയില്‍ നടക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

'അച്ഛനും അമ്മയും കുട്ടിക്കാലത്ത് പഠിപ്പിച്ചതുപോലെ, അപരിചിതരുടെ കൂടെ

Full Story
  14-03-2026
എംപിമാരുടെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് തീരുമാനിക്കും: കെ.സി. വേണുഗോപാല്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച കെ. സുധാകരന്റെ പ്രതികരണം സ്വാഭാവികമാണെന്നും, അദ്ദേഹത്തിന് പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടെ സുധാകരന്‍ പറഞ്ഞത് കണ്ണൂരിനോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടുമുള്ള സ്നേഹത്തെ കുറിച്ചാണ്. സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത് മഹാ അപരാധമല്ല. കഴിഞ്ഞ ആഴ്ച മുഴുവന്‍ അദ്ദേഹം ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്

Full Story
  14-03-2026
സുധാകരനെതിരെ കോണ്‍ഗ്രസ് കടുപ്പം; സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് തീരുമാനിക്കും

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ കോണ്‍ഗ്രസ് കടുപ്പം പ്രകടിപ്പിച്ചു. ''സ്ഥാനാര്‍ഥിയാക്കാമെന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്,'' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും, എംപിമാര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''കെ. സുധാകരനെ

Full Story
  14-03-2026
അലുവ അതുലിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന അതുലിനെ, ജാമ്യത്തിലിറങ്ങി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ഗുണ്ടാസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തലയോട്ടി പിളര്‍ന്ന നിലയിലും ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ടുകളുമാണ് കണ്ടെത്തിയത്. ഇടത് കാലില്‍ നാല്, വലത് കാലില്‍

Full Story
  13-03-2026
എറണാകുളം-അങ്കമാലി സീറ്റുകള്‍ ഇടതുമുന്നണിയില്‍ വെച്ചു മാറാന്‍ ധാരണ

കൊച്ചി: എറണാകുളം ജില്ലയിലെ രണ്ടു സീറ്റുകള്‍ പരസ്പരം വെച്ചു മാറാന്‍ ഇടതുമുന്നണിയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം സീറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് (ഐഎസ്ജെഡി) നല്‍കുകയും, അവരുടെ പക്കല്‍ നിന്നും അങ്കമാലി സീറ്റ് സിപിഎം ഏറ്റെടുക്കുകയും ചെയ്യുന്ന രീതിയിലാണ് നീക്കം. ഇതുവഴി എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തലവേദന ഒഴിവാക്കാമെന്നതാണ് സിപിഎം കണക്കുകൂട്ടല്‍.

സീറ്റ് വെച്ചുമാറ്റം യാഥാര്‍ത്ഥ്യമായാല്‍ എറണാകുളത്ത് ജനതാദളിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകും. കൊച്ചി മുന്‍ ഡെപ്യൂട്ടി മേയറായ സാബു ജോര്‍ജിന് ലത്തീന്‍ സഭയുമായി അടുത്ത ബന്ധമുള്ളത് എല്‍ഡിഎഫിന് ഗുണകരമാകുമെന്ന്

Full Story
[67][68][69][70][71]
 
-->




 
Close Window