Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ലിഫ് ഹൗസിന് വന്‍ മോടിപ്പിടിപ്പിക്കല്‍ വേണ്ട; ചെറു അറ്റകുറ്റപ്പണി മതിയെന്ന് വി.ഡി. സതീശന്‍
reporter

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണത്തിലും മിതത്വം പാലിക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി V. D. Satheesan. വന്‍തുക ചെലവഴിച്ച് മോടിപ്പിടിപ്പിക്കേണ്ടതില്ലെന്നും ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമാണ് പൊതുഭരണ വകുപ്പിന് നല്‍കിയ നിര്‍ദേശം. മന്ത്രി മന്ദിരങ്ങളും ആഡംബരമായി നവീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി Pinarayi Vijayan ന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നീന്തല്‍ക്കുളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതുക്കിപ്പണിതതാണ് വിമര്‍ശനത്തിന് കാരണമായത്.

ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ 31.92 ലക്ഷം രൂപ ചെലവഴിച്ചെന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ 25.50 ലക്ഷം രൂപ ചെലവഴിച്ച് ലിഫ്റ്റ് സ്ഥാപിച്ചതും വിവാദമായി. ക്ലിഫ് ഹൗസിലും മറ്റ് മന്ത്രി മന്ദിരങ്ങളിലുമുള്ള ''മരപ്പട്ടി ശല്യം'' സംബന്ധിച്ച് പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളും മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ Cliff House ല്‍ ഏഴ് കിടപ്പുമുറികളുണ്ട്. ഏകദേശം 15,000 ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഓഫീസ് മുറിയും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി രണ്ട് ചെറിയ കെട്ടിടങ്ങളും കോമ്പൗണ്ടിലുണ്ട്. ആകെ 4.2 ഏക്കര്‍ സ്ഥലത്താണ് ക്ലിഫ് ഹൗസും അനുബന്ധ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.

 
Other News in this category

 
 




 
Close Window