Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും
reporter

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് പുതിയ ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാരാകുന്നത്. മറ്റ് കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ഇവിടെ താമസം മാറ്റും. ഒന്നാം സോണിലെ ഡി-ക്ലസ്റ്ററിലുള്ള 78-ാം നമ്പര്‍ വീട്ടിലാണ് വിജയനും കുടുംബവും താമസം ആരംഭിക്കുന്നത്. രാവിലെ പത്തരയ്ക്കാണ് പാലുകാച്ചല്‍ ചടങ്ങുകള്‍ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് 178 വീടുകളാണ് നല്‍കുന്നത്. ഇതില്‍ 159 വീടുകളുടെ സാങ്കേതിക കൈമാറ്റ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ കൈമാറ്റം വരും ദിവസങ്ങളിലായി നടക്കും. Uralungal Labour Contract Co-operative Society അധികൃതരുടെയും കിഫ്‌കോണ്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വീടുകള്‍ കൈമാറുന്നത്. പരിശോധന പൂര്‍ത്തിയായാല്‍ വീടുകളുടെ പൂര്‍ണ ഉടമസ്ഥാവകാശം ഗുണഭോക്താക്കള്‍ക്കാകും.

 
Other News in this category

 
 




 
Close Window