Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച; പ്രവാസികള്‍ക്ക് നേട്ടമായി ഉയര്‍ന്ന ദിര്‍ഹം നിരക്ക്
reporter

ദുബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ ഗള്‍ഫ് പ്രവാസികള്‍ക്ക് വലിയ നേട്ടം. ആദ്യമായി ഒരു യുഎസ് ഡോളറിന് 96 രൂപയ്ക്ക് താഴെയായി രൂപ ഇടിഞ്ഞതോടെ യുഎഇ ദിര്‍ഹവുമായി താരതമ്യപ്പെടുത്തിയ വിനിമയ നിരക്ക് 26 രൂപയും കടന്നു. United States Dollar നെതിരെ രൂപയുടെ കനത്ത ഇടിവിന് പശ്ചിമേഷ്യയിലെ സംഘര്‍ഷവും യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിലെ അനിശ്ചിതത്വവുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. United Arab Emirates Dirham ന് അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ തന്നെ ദിര്‍ഹം നിരക്ക് 25.80 രൂപ വരെ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച അത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ തുകകള്‍ നാട്ടിലേക്ക് അയക്കാന്‍ പലരും താത്പര്യം കാണിക്കുന്നതായി ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ലാഭം നേടാന്‍ ബാങ്ക് വായ്പയെടുത്ത് പോലും പണമയക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ തുടരുകയോ കൂടുതല്‍ ഇടിയുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.4325 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിനെയും രൂപ ഇപ്പോള്‍ മറികടന്നിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window