Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് വി ശിവന്‍കുട്ടി
reporter

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയെങ്കിലും എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സ്ഥാനത്തിന്റെ മറവില്‍ കേസുകളില്‍ നിന്ന് സംരക്ഷണം നേടുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി തുടക്കത്തില്‍ അറച്ചു നിന്നുവെങ്കിലും ഇപ്പോഴും ക്യാമ്പുകളില്‍ നിന്ന് രാഹുലിന് പിന്തുണ ലഭിക്കുന്നതായി ആരോപണം. കുറ്റകൃത്യം ചെയ്തിട്ടും എംഎല്‍എ സ്ഥാനം വഹിച്ച് ഓഫീസിലും മറ്റു പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നത് കോണ്‍ഗ്രസ് പിന്തുണ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

രാഹുലിനെതിരെ ഡസന്‍ കണക്കിന് പരാതികള്‍ വരാനുണ്ടെന്നും സര്‍ക്കാര്‍ കുറ്റക്കാരെ ഒരുവിധത്തിലും സംരക്ഷിക്കില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നിന്നാണ് രാത്രി 12.30ഓടെ സംസ്ഥാന ക്രൈംബ്രാഞ്ച് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യലിനായി തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്ന് കേസുകളായി. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാം പരാതി ലഭിച്ചത്. തിരുവല്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്തതാണെന്ന സൂചന.

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതും ക്രൂരമായ ബലാത്സംഗം നടത്തിയതുമാണെന്ന് പരാതിയില്‍ പറയുന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയതടക്കമുള്ള സാമ്പത്തിക ചൂഷണവും ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു

 
Other News in this category

 
 




 
Close Window