Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍
reporter

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായി. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യലിനായി തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്ന് കേസുകളായി. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാം പരാതി ലഭിച്ചത്. തിരുവല്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്തതാണെന്ന സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതും ക്രൂരമായ ബലാത്സംഗം നടത്തിയതുമാണെന്ന് പരാതിയില്‍ പറയുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയതടക്കമുള്ള സാമ്പത്തിക ചൂഷണവും ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു

 
Other News in this category

 
 




 
Close Window