|
|
|
|
|
| ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ബര്‍മിങാമിനു സമീപത്തുള്ള ബ്രയലി ഹില്ലില്‍ |
പ്രവാസി സംഗമങ്ങളില്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ജൂണ്‍ 28ന് ശനിയാഴ്ച ബര്‍മിങാമിന് അടുത്തുള്ള ബ്രയലി ഹില്ലില്‍ നടക്കുന്നതാണ്. കുന്നും മലയും താഴ്വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തി ചേര്‍ന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരല്‍ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി പ്രസിഡന്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്. ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള |
|
|
|
|
|
|
|
|
| ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ വിഷു ആഘോഷം ഏപ്രില്‍ 14ന് |
|
മലയാളിയുടെ കാര്‍ഷിക പഞ്ചാംഗ വര്‍ഷാരംഭമാണ് മേടമാസത്തിലെ വിഷു. 'ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും...' എന്ന കവി വചനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ തയ്യാറെടുക്കുകയാണ്. വിഷുക്കണി ദര്‍ശനം, വിഷുകൈനീട്ടം വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയോട് കൂടി 2025 ഏപ്രില്‍ 14ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സമുചിതമായി ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ വിഷു ആഘോഷിക്കുകയാണ്. ഈ മഹോത്സവത്തില്‍ എല്ലാ മലയാളികളുടേയും സാന്നിദ്ധ്യസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഭാരവാഹികള്‍ |
|
|
|
|
|
|
|
|
| ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു |
|
സ്‌കന്‍തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റി 2025-26 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്‌കന്‍തോര്‍പ്പിലെ ഓള്‍ഡ് ബ്രംബി യുണെറ്റഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗിലാണ് 15 അംഗ കമ്മിറ്റിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
ബിനോയി ജോസഫാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അമൃത കീലോത്ത് - വൈസ് പ്രസിഡന്റ്, ദില്‍ജിത്ത് എ ആര്‍ - സെക്രട്ടറി, സോണാ ക്ളൈറ്റസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി |
|
|
|
|
|
|
|
|
| സമീക്ഷ യുകെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഏപ്രില്‍ അഞ്ചിന് തുടങ്ങുകയാണ്. |
എട്ട് വര്‍ഷം മുന്‍പ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പതിയെ കലാ കായിക സാംസ്‌കാരിക മേഖലകളിലും സജീവമായി ഇടപെട്ടുതുടങ്ങി. ചെറിയ കാലയളവില്‍ അത്ഭുതപ്പെടുത്തും വിധം സമീക്ഷ വളര്‍ന്നു. ഇന്നിപ്പോള്‍ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാല്‍പതോളം യൂണിറ്റുകളുണ്ട്. ഇനിയുമിനിയും മനുഷ്യരിലേക്ക് പടരുവാനും ബ്രിട്ടനിലാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും സമീക്ഷ യുകെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഏപ്രില്‍ അഞ്ചിന് തുടങ്ങുകയാണ്. സമീക്ഷയുടെ സത്പ്രവര്‍ത്തികളില്‍ പങ്കാളികളാവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് നേതൃത്വം അറിയിച്ചു. |
|
|
|
|
|
|
|
|
| യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍ |
|
യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജണല്‍ പൊതുയോഗം 29ന് (ശനിയാഴ്ച) ന്യൂപോര്‍ട്ടില്‍ നടക്കും. വെയില്‍സ് റീജണിലെ യുക്മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.
റീജണല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. |
|
|
|
|
|
|
|
|
| യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ സ്പോര്‍ട്സ് ജൂണ്‍ 21 ന് |
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ കമ്മിറ്റിയുടെ 2025-27 വര്‍ഷത്തെ ആദ്യയോഗം മാര്‍ച്ച് 15 ശനിയാഴ്ച നടത്തപ്പെട്ടു. യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ സമിതി അംഗം ജോര്‍ജ് തോമസ് ആശംസ പ്രസംഗം നടത്തി. ഈ വര്‍ഷത്തെ പ്രവര്‍ത്തന രേഖ റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ റീജിയന്റെ സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിന് യോഗം തീരുമാനിച്ചു. റീജിയന്‍ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് |
|
|
|
|
|
|
|
|
| ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന് പുതിയ നേതൃത്വം |
യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒന്നായ ഓക്സ്ഫോഡില്‍ മലയാളി സമാജം രൂപീകൃതമായിട്ട് 2025ല്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുക കൂടിയാണ്. ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ഈദ് ആഘോഷം ഏപ്രില്‍ 26ന് വിപുലമായി നടത്തുവാനും യോഗം തീരുമാനിച്ചു. രക്ഷാധികാരി വര്‍ഗീസ് കെ ചെറിയാന്‍ (വില്‍സണ്‍), പ്രസിഡന്റ് ബിബി തോമസ്, സെക്രട്ടറി സനല്‍ സുന്ദരേശന്‍, ട്രഷറര്‍ നിബു തോമസ്, വൈസ് പ്രസിഡന്റ് മാര്‍ സോഫി മാത്യു, ഒവിന്‍ വര്‍ഗീസ്, ഐടി സെക്രട്ടറി ജിജോ ജോണ്‍ വര്‍ഗീസ്, ജോ: സെക്രട്ടറി മൈക്കില്‍ കുര്യന്‍, രാജി മോള്‍ മജീഷ്. കമ്മറ്റി അംഗങ്ങള്‍ ആയി അനു ജെയിംസ്, അശ്വതി ശ്രീകുമാര്‍, ബിമല്‍ രാജ് കുട്ടപ്പന്‍, ദീപ ചെറിയാന്‍, പ്രതീഷ് എബ്രഹാം, രാജു റാഫേല്‍, റെജി മൈക്കിള്‍, സിബി കുര്യാക്കോസ്, തോമസ് |
|
|
|
|
|
|
|
|
| പ്രിയദര്‍ശിനി ലൈബ്രറി (ബോള്‍ട്ടന്‍) - ന്റെ ആഭിമുഖ്യത്തില്‍ 'ബുക്ക് ഡേ' ആഘോഷം മാര്‍ച്ച് 8ന് |
ബോള്‍ട്ടണ്‍: പ്രിയദര്‍ശിനി ലൈബ്രറി ബോള്‍ട്ടന്‍ - ന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ വിജ്ഞാന - വിനോദ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'ബുക്ക് ഡേ' സംഘടിപ്പിക്കും; മാര്‍ച്ച് 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്രിയദര്‍ശിനി ലൈബ്രറി ഹാളില്‍ വച്ച് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയന്‍സിനെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള ഒരുക്കുന്ന സ്‌പെഷ്യല്‍ മാജിക് ഷോ 'സയന്‍സ് ഇന്‍ മാജിക്', ക്വിസ് മത്സരങ്ങള്‍, കുട്ടികള്‍ക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകള്‍, വിവിധ ഗെയ്മുകള്‍, മറ്റ് വിനോദ - വിജ്ഞാന പരിപാടികള്‍, റിഫ്രഷ്‌മെന്റ്‌സ് എന്നിവ കൂട്ടിചേര്‍ത്തുകൊണ്ട് വിപുലമായ പരിപാടികളാണ് |
|
|
|
|
|
| |