|
യുക്മ ദേശീയ കായികമേള 2025 ന് നാളെ (28/06/2025, ശനിയാഴ്ച) രാവിലെ ബര്‍മിംങ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്ലെ ലെഷര്‍ സെന്ററില്‍ ദീപശിഖ തെളിയും. ബഹുമാന്യനായ ചങ്ങനാശ്ശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍ യുക്മ ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിക്കും.
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ. ബിജു പെരിങ്ങത്തറ, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സലീന സജീവ്, യുക്മ ദേശീയ സമിതി അംഗങ്ങളായ ബിജു പീറ്റര്‍, ജോസ് വര്‍ഗ്ഗീസ്, ജോര്‍ജ്ജ് തോമസ്, രാജേഷ് രാജ്, സുരേന്ദ്രന്‍ ആരക്കോട്ട്, ജയ്സണ്‍ ചാക്കോച്ചന്‍, ബെന്നി അഗസ്റ്റിന്‍ റീജിയണല്‍ പ്രസിസന്റ്മാരായ ഷാജി വരാക്കുടി, അമ്പിളി സെബാസ്റ്റ്യന്‍, അഡ്വ. ജോബി പുതുക്കുളങ്ങര, സുനില്‍ ജോര്‍ജ്ജ്, ജിപ്സണ്‍ തോമസ്, ജോബിന്‍ ജോര്‍ജ്ജ്, ജോഷി തോമസ് എന്നിവരും മറ്റ് റീജിയണല്‍ ഭാരവാഹികളും പങ്കെടുക്കും.
2021 മുതല്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന അഡ്വ. ജോബ് മൈക്കിള്‍, തികഞ്ഞ ഉത്തരവാദിത്വത്തോടെ നിയമ നിര്‍മ്മാണങ്ങളില്‍ പങ്കെടുക്കുന്ന സാമാജികനെന്ന നിലയില്‍ ഏറെ പ്രശസ്തനാണ്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച അഡ്വ. ജോബ് മൈക്കിള്‍ നിരവധി യുവജന പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായിരുന്നു. പതിനഞ്ചാം കേരള നിയമസഭയില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യെ ഏവര്‍ക്കും സ്വീകാര്യനായ അഡ്വ. ജോബ് മൈക്കിള്‍ കേരള കോണ്‍ഗ്രസ്സ് (എം) നേതൃനിരയിലെ മുന്‍ നിരക്കാരനാണ്.
യുക്മ നേതാക്കളായ മനോജ് കുമാര്‍ പിള്ള, അലക്സ് വര്‍ഗ്ഗീസ്, ടിറ്റോ തോമസ്, ഡിക്സ് ജോര്‍ജ്ജ്, സാജന്‍ സത്യന്‍, സുജു ജോസഫ്, അബ്രാഹം പൊന്നുംപുരയിടം, ലീനുമോള്‍ ചാക്കോ, ലിറ്റി ജിജോ തുടങ്ങിയവര്‍ ദേശീയ കായികമേളയ്ക്ക് നേതൃത്വം നല്‍കും.
റീജിയണല്‍ കായികമേളകളില്‍ വിജയികളായ മുഴുവന്‍ കായികതാരങ്ങളും ദേശീയ കായികമേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. യുകെയിലെ മുഴുവന്‍ മലയാളി കായിക പ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കായികമേള വേദിയുടെ വിലാസം:-
Windley Leisure Centre
Clifton Road
Sutton Coldfield
Birmingham. B73 6EB. |