|
യുകെയിലെയും അയര്‍ലന്‍ഡിലെയും വിവിധ പ്രദേശങ്ങളില്‍ നിന്നും നെയ്യശേരിക്കാര്‍ ഇന്നുമുതല്‍ ചോര്‍ളിയിലെ പാര്‍ക്ക് ഹാള്‍ ഹോട്ടല്‍ ആന്റ് സ്പായില്‍ ഒത്ത് ചേര്‍ന്ന് തങ്ങളുടെ ഓര്‍മ്മകള്‍ പങ്ക് വക്കും.
പ്രധാന സംഗമ ദിവസമായ നാളെ രാവിലെ പ്രഭാത ഭക്ഷണത്തോടെ ആരംഭിച്ച് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ കേരളീയ ഭക്ഷണവും കഴിച്ച് വൈകുന്നേരം ദേശീയ ഗാനത്തോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടിഒരുക്കിയിരിക്കുന്നത്.ദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ ആണ് പാര്‍ക്ക് ഹാള്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ലെങ്കാഷെയറിലെ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്നും യുകെയിലെ തന്നെ പ്രമുഖ വെഡ്ഡിംഗ് ഡെസ്റ്റിനേഷനും മെഡീവള്‍ തീം ഹോട്ടലുകളില്‍ ഒന്നുമായ പാര്‍ക്ക് ഹാള്‍ ഹോട്ടല്‍ തന്നെ തിരഞ്ഞെടുത്തത് പങ്കെടുക്കുന്നവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാതെ നല്ലൊരു വാരാന്ത്യം തന്നെ ഒരുക്കുന്നതിനാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി
ബിനോച്ചന്‍ എമ്മാനുവല്‍ (+447971347573)
ബിജു പീറ്റര്‍ (+447970944925)
ടെസ്സി ജിജു (+44 7830 818734) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വേദിയുടെ വിലാസം
Park Hall Hotel, Park Hall Road, Charnock Richard, Preston,PR7 5LP
United Kingdom
01257 754000
info@parkhallhotel.co.uk
https://parkhallhotel.com/ |