Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍.
Text By: UK Malayalam Pathram

യുകെയില്‍ സ്ഥിര താമസമാക്കിയവരും ജോലി ചെയ്യുന്നവരും പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങള്‍ ഉയര്‍ത്തികൊണ്ട് യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍. ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ചാലക്കുടിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ചെസ്റെര്‍ട്ടന്‍ ഹാളില്‍ ആരവം 2025 എന്ന പേരില്‍ ഈമാസം 29ന് ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ ഒത്തു ചേരുന്നു. ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓര്‍മ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാമത്സരങ്ങള്‍, കേരളത്തിന്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടന്‍ സദ്യ, സാംസ്‌കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷന്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാന്‍ വാദ്യ ലിവര്‍ പൂള്‍ തകര്‍പ്പന്‍ ചെണ്ടമേളം ഡിജെ എബി ജോസും ലണ്ടന്‍ വൈബ്രാന്റ്സ് ഒരുക്കുന്ന ഡിജെ നൈറ്റ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2025 ആഘോഷമാക്കി മാറ്റാന്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ നാട്ടുകാരെയും ചാലക്കുടി ചങ്ങാത്തം ആരവം 2025 ലേക്ക് സ്വാഗതം ചെയ്യുന്നു.

 
Other News in this category

 
 




 
Close Window