ഒരു മാസക്കാലം നീണ്ടുനിന്ന എല്‍എസ്‌കെ പ്രീമിയര്‍ കപ്പിന് പുതിയ അവകാശികള്‍. പോരാട്ടങ്ങളുടെ മൂന്ന് നാളുകള്‍ക്ക് ശേഷം ബാറ്റുകൊണ്ടും ബോളുകൊണ്ടും വെടിക്കെട്ട് തീര്‍ത്തു ടീം മാഞ്ചസ്റ്റര്‍ നൈറ്റ്സും ടീം ഡാര്‍ക്ക് നൈറ്റസും ആണ് തിളങ്ങിയത്. രണ്ടു മൈതാനങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി പതിനാറ് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയികളായത് മാഞ്ചസ്റ്റര്‍ നൈറ്റ്സ്. മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യതസ്തമായി മഴ പോലും എല്‍ എസ് കെ പ്രീമിയര്‍ കപ്പ് ക്രിക്കറ്റ് പൂരത്തിനായി മാറിനിന്നു. ലിവര്‍പൂള്‍ സൂപ്പര്‍കിങ്‌സ്, എല്‍ എസ് കെ ആല്‍ഫ, മാഞ്ചസ്റ്റര്‍ നൈറ്റ്സ് ഡാര്‍ക്ക് നൈറ്റസ് എന്നി നാലു ടീമുകള്‍ ജൂലൈ 6ന് പ്രസ്‌കോട്ട് ആന്‍ഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന സെമിഫൈനലില്‍ ഏറ്റുമുട്ടി. ലിവര്‍പൂള്‍ സൂപ്പര്‍കിങ്‌സിനെ തോല്‍പ്പിച്ചു ഡാര്‍ക്ക് നൈറ്റസും, എല്‍ എസ് കെ ആല്‍ഫയെ തോല്‍പ്പിച്ചു മാഞ്ചസ്റ്റര്‍ നൈറ്റ്സും കലാശപ്പോരാട്ടത്തിനു യോഗ്യത നേടി. അത്യന്തം വാശിയേറിയഫൈനല്‍ പോരാട്ടത്തില്‍ ടീം ഡാര്‍ക്ക് നൈറ്റസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ നൈറ്റ്സ് എല്‍ എസ് കെ പ്രീമിയര്‍ കപ്പ് 4 എഡിഷന്റെ പുതിയ കിരീടാവകാശികളായി. ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവെച്ചു അവസാന ഓവറിന്റെ നാലാമത്തെ പന്തില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് വിജയികളായി. ഫൈനലില്‍ ഇരുപത്തിയെട്ടു പന്തുകളില്‍ ഹാഫ് സെഞ്ച്വറി അടിച്ച മാഞ്ചസ്റ്റര്‍ നൈറ്റസിന്റെ ആമിര്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കരസ്ഥമാക്കി. മികച്ച ബാറ്റ്സ്മാനുള്ള ട്രോഫി ഡാര്‍ക്ക് നൈറ്റ്സ് ബാറ്റെര്‍ മുലിതും, മികച്ച ബൗളര്‍ ട്രോഫി ഡാര്‍ക്ക് നൈറ്റ്സ് ബൗളര്‍ ജെഹാനും സ്വന്തമാക്കി. മികച്ച ഫീല്‍ഡര്‍ക്കുള്ള അവാര്‍ഡ് മാഞ്ചസ്റ്റര്‍ നൈറ്റസിന്റെ സുജേഷ് കരസ്ഥമാക്കി. കൂടാതെ പ്ലയെര്‍ ഓഫ് ദി സീരിയസ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഡാര്‍ക്ക് നൈറ്റ്സ് പ്ലെയറായ ജഹാന്‍ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് നടന്ന അവാര്‍ഡുദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫിയും, മെഡലും, ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളെ ഉള്‍കൊള്ളിച്ചു ടൂര്‍ണമെന്റ് ഇനിയും മികച്ചതാക്കും എന്ന് എല്‍ എസ് കെ ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ സ്വരൂപ് വര്‍ഗീസ് അറിയിച്ചു. ടൂര്‍ണമെന്റ് വിജയായതിനായി പ്രവര്‍ത്തിച്ച എല്‍ എസ് കെ ക്രിക്കറ്റ് ക്ലബിന്റെ മെമ്പേഴ്സിനും, ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍ക്കും, കാണികളായി വന്നവര്‍ക്കും, സ്പോണ്‍സര്‍സിനും എല്‍ എസ് കെ പ്രീമിയര്‍ കപ്പ് 2025 ന്റെ കണ്‍വീനര്‍ സജി ജോണ്‍ നന്ദിഅര്‍പ്പിച്ചു.