യുകെകെസിഎയെ (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്കാ അസോസിയേഷന്‍) സംബന്ധിച്ചു കഴിഞ്ഞ ശനിയാഴ്ച ഒരു അഭിമാന ദിവസമായിരുന്നു. കാലങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന ബര്‍മിംഗ്ഹാമിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ അന്നേ ദിവസം പുനരുദ്ധീകരിച്ചു പൊതുസമൂഹത്തിനു വേണ്ടി തുറന്നുകൊടുത്തു. സിബി കണ്ടത്തില്‍ നേതൃത്വം കൊടുക്കുന്ന യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിക്ക് ഇതൊരു അഭിമാനനിമിഷവും ചരിത്രത്തിലെ അടയാളപ്പെടുത്തലുമാണ്. ആറു ലക്ഷം പൗണ്ട് മുടക്കി പുനരുദ്ധികരിച്ച കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചിരിക്കല്‍ ചടങ്ങ് ഫാദര്‍. സുനി പടിഞ്ഞാറേക്കര രാവിലെ നിര്‍വഹിച്ചു. യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തില്‍ നാടമുറിച്ചു സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം ഹാളില്‍ പ്രവേശിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് പിന്നീട് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പൊതുസമ്മേളത്തില്‍ വച്ച് മെനോറ വിളക്ക് തെളിച്ചു കൊണ്ട് സിബി കണ്ടത്തില്‍ ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതു ക്നാനായ സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമാണ് ഈ ഹാളിന്റെ പൂര്‍ത്തീകരണമെന്നും ഇതിന്റെ പുറകില്‍ സാമ്പത്തിക സഹായം നല്‍കിയവരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരു മനസോടെ പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണിതെന്നും സമുദായ സ്നേഹികള്‍ക്ക് അല്ലാതെ ഇതില്‍ ആര്‍ക്കും പങ്കില്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പിന്നീട് പ്രസംഗിച്ച യുകെകെസിഎ ട്രഷര്‍ റോബി മേക്കര ഹാളിന്റെ പണിപൂര്‍ത്തീകരിക്കാനും പണം കണ്ടെത്താനും നടത്തിയ ത്യാഗങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞത് സദസ് കാതോര്‍ത്തു കേട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചപ്പോള്‍ കാതടപ്പിക്കുന്ന കരഘോഷാണ് ഹാളില്‍ ഉയര്‍ന്നു കേട്ടത്. 70000 പൗണ്ട് ഇനി കടം ഉണ്ടെന്നും കുറച്ചുക്കൂടി പണിപൂര്‍ത്തീകരിക്കാന്‍ ഉണ്ടെന്നും അതിനു നിങ്ങള്‍ സഹായിക്കണമെന്നും റോബി പറഞ്ഞു. യുകെകെസിഎ സെട്രല്‍ കമ്മറ്റി നടത്തിയ ത്യഗോജ്ജലമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ വിജയത്തിന്റെ പുറകില്‍ എന്ന് സമ്മേളനത്തിനു സ്വാഗതം ആശംസിച്ച യുകെകെസിഎ സെക്രട്ടറി സിറില്‍ പനംങ്കാല പറഞ്ഞു. തുടര്‍ന്ന് ബര്‍മിങ്ങാം സിറ്റി കൗണ്‍സിലര്‍ ഹര്‍ബിന്ദേര്‍ സിങ്, ലുബി മാത്യു, റോബിന്‍സ് തോമസ്, ജോയ് കൊച്ചുപുരയ്ക്കല്‍, മാത്യു പുരക്കല്‍ത്തൊട്ടി, ജോയ് തോമസ്, ഫിലിപ് ജോസഫ് എന്നിവര്‍ സംസാരിച്ചു. 2015 ഈ ഹാളും ഒരേക്കര്‍ സ്ഥലവും വാങ്ങിയെങ്കിലും ഹാള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇപ്പോള്‍ 300 പേര്‍ക്കിരിക്കാവുന്ന ഒരു വലിയ ഹാളും 150 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹാളുമായി അതിമനോഹരമായിട്ടാണ് പുതുക്കി പണിതിട്ടുള്ളത്. ഇതു ബര്‍മിങ്ങാമിലെ പൊതു സമൂഹത്തിനു ഗുണകരമാകുമെന്നു കൗണ്‍സിലര്‍ ഹര്‍ബിന്ദേര്‍ സിങ് പറഞ്ഞു. പങ്കെടുത്ത എല്ലാവര്‍ക്കും യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിയെപ്പറ്റി അഭിമാനം തോന്നുന്ന നിമിഷങ്ങള്‍ ആയിരുന്നു കടന്നുപോയത്. ഹാളിന്റെ പുനരുദ്ധികരണത്തിനു പണംകണ്ടെത്താന്‍ സഹായിച്ച ലുബി മാത്യുവിനെ യോഗം അഭിനന്ധിച്ചു കോട്ടയം ജോയിയുടെ നേതൃത്വത്തില്‍ ഉള്ള ഗാനമേളയും ഡി ജെ പാര്‍ട്ടിയും നടന്നു പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു.