ശ്രീനാരായണ ഗുരുദര്‍ശനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'സേവനം യു കെ'യുടെ വെയില്‍സ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഉത്സാഹപൂര്‍ണ്ണമായി ന്യൂപോര്‍ട്ടില്‍ വച്ച് നടന്നു. സംഘടനയുടെ പ്രാദേശിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഗുണപരമായി വ്യാപിപ്പിക്കുന്നതിനു വേണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യുകെയിലുടനീളമുള്ള ഗുരു വിശ്വാസികളില്‍ സേവനം യുകെ എന്ന പ്രസ്ഥാനം ഉണര്‍വ് സൃഷ്ടിച്ചുവെന്നത് പൊതുയോഗത്തിന്റെ മുഖ്യ സന്ദേശമായി ഉയര്‍ന്നു.
ആത്മീയതയും ഐക്യതയും ഒരുമിച്ച വാര്‍ഷിക പൊതുയോഗത്തില്‍ യൂണിറ്റിന്റെ രക്ഷാധികാരി ബിനു ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുവിന്റെ അധ്യാത്മികവും സാമൂഹികവുമായ ദര്‍ശനം പുത്തന്‍ തലമുറയിലേക്കും ജനങ്ങളിലേക്കും എത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സേവനം യു കെ ആ ദൗത്യത്തെ പ്രാബല്യത്തോടെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു സേവനം യു കെ'യുടെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ പറഞ്ഞു.
സേവനം യു കെ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം യു കെ യിലെ ഗുരു വിശ്വാസികളില്‍ ആഴമുള്ള ആത്മീയ ഉണര്‍വ് സൃഷ്ടിച്ചിരിക്കുന്നു.. പ്രവാസ ജീവിതത്തിന്റെ തിരക്കിലും മാനസിക സമ്മര്‍ദ്ദങ്ങളിലും നിന്നും മാറി കുടുംബങ്ങള്‍ ആത്മീയതയിലേക്കും ധാര്‍മികതയിലേക്കും തിരിഞ്ഞുനോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പരിവര്‍ത്തനം വളരെ പ്രത്യക്ഷമായും ശക്തമായും അനുഭവപ്പെട്ടത് 'സേവനം യു കെ'യുടെ പ്രവര്‍ത്തനങ്ങളിലൂടെയാണന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ സേവനം യു കെ കണ്‍വീനര്‍ സജീഷ് ദാമോദരന്‍ പറഞ്ഞു
ജോ. കണ്‍വീനര്‍ സതീഷ് കുട്ടപ്പന്‍ ശിവഗിരി ആശ്രമം യു കെ യുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവതരിപ്പിച്ചു.അനീഷ് കോടനാട് കഴിഞ്ഞ വര്‍ഷത്തെ യൂണിറ്റിന്റെ പ്രവര്‍ത്തന വര്‍ക്ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സേവനം യു കെ വൈസ് ചെയര്‍മാന്‍ അനില്‍കുമാര്‍ ശശിധരന്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗം രാജീവ് സുധാകരന്‍, പ്രിയ വിനോദ്, അശ്വതി മനു, പ്രമിനി ജനീഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി:-
രക്ഷാധികാരി: ബിനു ദാമോദരന്‍
പ്രസിഡന്റ്: അനീഷ് കോടനാട്
വൈസ് പ്രസിഡന്റ് : പ്രമിനി ജനീഷ്
സെക്രട്ടറി: അഖില്‍ എസ് രാജ്
ജോ.സെക്രട്ടറി : സജിത അനു
ട്രഷറര്‍: റെജിമോന്‍ രാജേന്ദ്രബാബു
ജോ ട്രഷറര്‍ : ബിനോജ് ശിവന്‍
വനിതാ കോര്‍ഡിനേറ്റര്‍മാര്‍: പ്രിയ വിനോദ്, അശ്വതി മനു
പുതിയ ഭാരവാഹികള്‍ ഗുരുദേവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്തം ഏറ്റെടുത്തു. വെയില്‍സ് യൂണിറ്റിന്റെ കുടുംബ സംഗമം ആശയസമൃദ്ധിയുടെയും ഐക്യത്തിന്റെ ഉജ്വല പ്രതിഫലനമായി മാറി. സേവനബോധവും ധര്‍മ്മനിഷ്ഠയും അടയാളമാക്കിയ പുതിയ നേതൃത്വം, കൂടുതല്‍ ഐക്യത്തോടെ സമഗ്രമായ മുന്നേറ്റം ഉറപ്പാക്കുമെന്നും ഗുരുദര്‍ശനത്തിന്റെ സന്ദേശം സമൂഹമാകെ വ്യാപിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു. യോഗത്തില്‍ അനീഷ് കോടനാട് സ്വാഗതവും ജനീഷ് ശിവദാസ് നന്ദിയും രേഖപെടുത്തി. |