Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
അസോസിയേഷന്‍
  29-05-2025
ന്യൂകാസില്‍ അത്‌ലറ്റിക് ക്ലബ് സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 19 ന്

അത്‌ലറ്റിക് ക്ലബ് ന്യൂകാസില്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സെന്ററില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. യുകെയിലെ 11 മലയാളി ടീമുകള്‍ പങ്കെടുക്കുന്നു, ദുബായില്‍ നിന്നുമുള്ള ഒരു ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 651 പൗണ്ട്, രണ്ടാം സമ്മാനര്‍ഹര്‍ക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും. കേരള വോളിബോളിലെ കൊമ്പന്‍മാര്‍ മാറ്റുരക്കുന്ന ഈ കായിക മാമാങ്കത്തിലേക്കു ഏവര്‍ക്കും സ്വാഗതം. ഞങ്ങളുടെ പ്രധാന സ്പോണ്‍സറായ ഐഡിയലിസ്റ്റിക് ഫിനാന്‍ഷ്യല്‍ സര്‍വീസസും

 
  28-05-2025
യുകെയിലെ ആദ്യകാല ശ്രീ നാരായണാ കൂട്ടായ്മയായ ചെമ്പഴന്തി യുകെയുടെ 11ാം വാര്‍ഷികം അതിഗംഭീരമായി.

വിവിധ കലാ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തലത്തില്‍ ഉള്ള ആളുകളെ പങ്കെടുപ്പിച്ചു നടന്ന പൊതു യോഗത്തില്‍ ബൈജു വൈക്കം അധ്യക്ഷത വഹിച്ചു. സുവര്‍ണന്‍ പത്ഭനാഭന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന കലാപരിപാടികളും സമൂഹസദ്യത്തെയും വളരെ അധികം ആസ്വാദകരും ആയിരുന്നു. പരിപാടികളുടെ കോഓര്‍ഡിനേഷന്‍ ലൈജു രാഘവനും മിനി ലൈജുവും കൃത്യതയോടെ നിര്‍വ്വഹിച്ചപ്പോള്‍ പരിപാടി വന്‍ വിജയമായതായി സംഘടകര്‍ അറിയിച്ചു.

 
  24-05-2025
ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം.

കഴിഞ്ഞ ഒരു വര്‍ഷമായി ഹവര്‍ഹില്‍ പ്രദേശത്ത് മലയാളി സമൂഹത്തിന്റെ ഇടയില്‍ പ്രവര്‍ത്തിച്ച് കൊണ്ട് ഇരുന്ന ഹാവര്‍ഹില്‍ കള്‍ച്ചര്‍ കമ്മൂണിറ്റി അസോസിയേഷനായി രൂപം കൊണ്ട് 2025-2026 വര്‍ഷത്തെ നവനേതൃത്വത്തെ പ്രഖ്യാപിച്ചു പ്രസിഡന്റായി ശ്രീ.അല്‍ഫോണ്‍സോ സെബാസ്റ്റ്യനെയും, ജനറല്‍ സെക്രട്ടറിയായി ശ്രീ. ജേക്കബ് വര്‍ഗീസിനെയും കൂടാതെ ആറു പേര്‍ അടങ്ങുന്ന പേരടങ്ങുന്ന ഒരു പുതിയ നേതൃനിരയെ കൂടുതല്‍ പ്രവര്‍ത്തനമികവിനായി തിരഞ്ഞെടുത്തു.


മറ്റു ഭാരവാഹികള്‍ ട്രഷറര്‍ : അനീഷ് ജേക്കബ് ജോയിന്റ് സെക്രട്ടറി : ശിനിമോള്‍ ശശി ജോയിന്റ് ട്രഷറാര്‍ : ജോസ് മോന്‍ ബേബി,സന്ധ്യ ജോസഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (PRO): ജെറീന ജോസ്, ഷിജോ ജോസഫ്


(News by: Arun Varghese )

 
  24-05-2025
ബോണ്‍മൗത്ത് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബോണ്‍മൗത്ത് മലയാളി അസോസിയേഷന്‍ (BMA), ബോണ്‍മൗത്തിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ സാംസ്‌കാരിക സംഘടന, 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷം ഈ പ്രഖ്യാപനം ഔദ്യോഗികമായി നടന്നു. വലിയൊരു അംഗസാന്നിദ്ധ്യവും ആവേശപരമായ പങ്കാളിത്തവുമാണ് യോഗത്തെ സാക്ഷിയാക്കിയത്. പ്രസിഡന്റായി അനീഷ് ജോസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം സംഘടനയ്ക്ക് പുതിയ ഉയരങ്ങളിലേക്ക് മുന്നേറാന്‍ സഹായകമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ്രലവ്ലി ആലക്സിനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.സെക്രട്ടറിയായി ബിനു ബേബിയും, ജോയിന്റ് സെക്രട്ടറിയായി റോബി ആന്റണി ഉം

 
  20-05-2025
യുക്മ കേരളപൂരം വള്ളംകളി - 2025' ടീം രജിസ്ട്രേഷന്‍ തുടങ്ങി: അവസാന തീയതി ജൂണ്‍ ഏഴ്

യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 'കേരളാ പൂരം 2025' നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (20/05/2025) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി 'യുക്മ കേരളപൂരം - 2025' വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ 'കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി

 
  19-05-2025
ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍ രൂപീകൃതമായി: പ്രസിഡന്റ് -സോജന്‍ സെബാസ്റ്റ്യന്‍ കാക്കല്ലില്‍, സെക്രട്ടറി - അതുല്‍ തോമസ്, ട്രഷറര്‍ - ജേക്കബ് ടോം
കാലാനുസൃതമായി വര്‍ദ്ധിച്ചുവരുന്ന പുതു മലയാളി കുടിയേറ്റക്കാരെയും കൂടി ചേര്‍ത്ത് പിടിച്ച് അവരുടെ 'വൈബി' നൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയാണ് ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍. ഇപ്പോഴിതാ, 'യുണൈറ്റിങ് പീപ്പിള്‍ ആന്‍ഡ് സെലിബ്രേറ്റിങ് കള്‍ച്ചര്‍ ടുഗെതര്‍' എന്ന ആപ്ത വാക്യത്തിലടിയുറച്ച് ഗ്ലാസ്ഗോ സൗത്ത് കേന്ദ്രീകൃതമായി ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍ രൂപീകരണ കൂടിയാലോചന യോഗത്തില്‍ 75 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 150ല്‍പരം ആളുകളാണ് പങ്കെടുത്തത്. ഈ അവസരത്തില്‍ ഗ്ലാസ്ഗോ മലയാളി അസോസിയേഷന്റെ (ജിഎംഎ) അഡ്ഹോക്ക് കമ്മറ്റിക്കും രൂപം നല്‍കി. പ്രഥമ പ്രസിഡന്റായി: സോജന്‍ സെബാസ്റ്റ്യന്‍ കാക്കല്ലില്‍, വൈസ് പ്രസിഡന്റ്: ടോമി ആന്റണി, സെക്രട്ടറി: അതുല്‍ തോമസ്, ജോയിന്റ് സെക്രട്ടറി: ഷിബു ജോസഫ്, ട്രഷറര്‍: ജേക്കബ്
 
  19-05-2025
നോര്‍ത്ത് വെല്‍സ് ബാംഗോര്‍ വാര്‍ഷികാഘോഷത്തില്‍ കലാപരിപാടികളുമായി മലയാളികള്‍
നോര്‍ത്ത് വെല്‍സ് ബാംഗോര്‍ ഗര്‍ത് പീര്‍ 129ാം ആനിവേഴ്സറി കൊണ്ടാടുന്ന വേളയില്‍ ബാംഗോര്‍ മലയാളികളും. 1896 മെയ് 14 ന് തുറന്ന ഈ പിയര്‍, ബാംഗോറിലെ ഏറ്റവും പ്രിയങ്കരമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ്. ബാംഗോര്‍ മലയാളി ഫ്രണ്ട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മലയാളികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയത്. രഞ്ജു ജോബിറ്റ്, സിജി ജോയ്, അലീന മേരി പ്രമോദ്, ആഷ്‌ലി പൗലോസ് എന്നിവരുടെ മാര്‍ഗം കളിയും അത് പോലെ ദര്‍ശന ദേവേന്ദ്രന്‍ നയിക്കുന്ന ലഞ്ച് ബോക്സ് മ്യൂസിക്കല്‍ ബാന്‍ഡും ആഘോഷത്തിന്റെ കൊഴുപ്പു കൂട്ടി. തങ്ങളെയും ബാങ്ങോര്‍ ഗര്‍ത് പീര്‍ 129 ആനിവേഴ്സറി ആഘോഷത്തിന്റെ ഭാഗമാകിയതിന്റെ ആഹ്ലാദത്തിലാണ് ബാംഗോര്‍ മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പ് അംഗങ്ങള്‍.
 
  19-05-2025
'റിഥം - 25' നൃത്ത സംഗീത നിശ മെയ് 31 ന് ലിവര്‍പൂളില്‍

യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവര്‍പൂളില്‍ റിഥം - 25 എന്ന പേരില്‍ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ചയാണ് പരിപാടി അരങ്ങേറുന്നത്. യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ ("Rhythm UK Shows") സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവര്‍പൂള്‍), റോയ് മാത്യു (മാഞ്ചസ്റ്റര്‍), ഷിബു പോള്‍(മാഞ്ചസ്റ്റര്‍), ജിനിഷ് സുകുമാരന്‍ (മാഞ്ചസ്റ്റര്‍)എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവര്‍പൂളിലെ കാര്‍ഡിനന്‍ ഹെന്നന്‍ സ്കൂളിലെ വമ്പന്‍ സ്റ്റേജില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കും. മലയാളത്തിലും ബോളിവുഡിലും

 
[3][4][5][6][7]
 
-->




 
Close Window