Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 30 ന് റോഥര്‍ഹാം മാന്‍വേഴ്‌സില്‍
Text By: UK Malayalam Pathram

ഏഴാമത് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പുരോഗമിക്കുകയാണ്. റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന വള്ളംകളി കാണുവാനെത്തുന്ന കായിക പ്രേമികള്‍ക്ക് ഹരം പകരുവാന്‍ മലയാളത്തിന്റെ തനത് കലാരൂപങ്ങളും അരങ്ങേറുകയാണ്. വള്ളംകളിയോടൊപ്പം ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ ഏറെ ആകര്‍ഷണീയമായ തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കുന്നത്. ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ പങ്കെടുക്കുവാന്‍ ഇനിയും അവസരമുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഈ വാര്‍ത്തയോടൊപ്പം തന്നിരിക്കുന്ന ലിങ്കിലൂടെ ഇതിനായി തുടങ്ങിയിട്ടുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുവാനുള്ള അവസരമുണ്ട്. ഗ്രൂപ്പിലൂടെ തിരുവാതിരയുമായി ബന്ധപ്പെട്ട വീഡിയോകളും നിര്‍ദ്ദേശങ്ങളും അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്. തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം (+44 7450964670), ജോയിന്റ് സെക്രട്ടറി റെയ്‌മോള്‍ നിധീരി (+44 7789149473) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. കേരളത്തിന്റെ പൌരാണിക കലാരൂപങ്ങളായ തെയ്യം, പുലികളി എന്നിവയോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും വേദിയില്‍ അരങ്ങേറും. യുക്മ - കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള ലൈവ് സ്റ്റേജ് പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്നത് മനോജ്കുമാര്‍ പിള്ള (+44 7960357679), അമ്പിളി സെബാസ്റ്റ്യന്‍ (+44 7901063481) എന്നിവരാണ്. യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 കോസ്‌പോണ്‍സര്‍മാരായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ലൈഫ് ലൈന്‍ പ്രൊട്ടക്ട്, തേരേസാസ് ലണ്ടന്‍ എന്നവര്‍ക്കൊപ്പം സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്: അഡ്വ. എബി സെബാസ്റ്റ്യന്‍ - +44 7702862186 ജയകുമാര്‍ നായര്‍ - +44 7403223066 ഡിക്‌സ് ജോര്‍ജ്ജ് - +44 7403312250

 
Other News in this category

 
 




 
Close Window