|
|
|
|
|
| യുക്മ - ഫസ്റ്റ് കോള് കേരളപൂരം വള്ളംകളി 30 ന് റോഥര്ഹാം മാന്വേഴ്സില് |
ഏഴാമത് യുക്മ - ഫസ്റ്റ് കോള് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള് ദൃതഗതിയില് പുരോഗമിക്കുകയാണ്. റോഥര്ഹാമിലെ മാന്വേഴ്സ് തടാകത്തില് വെച്ച് ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന വള്ളംകളി കാണുവാനെത്തുന്ന കായിക പ്രേമികള്ക്ക് ഹരം പകരുവാന് മലയാളത്തിന്റെ തനത് കലാരൂപങ്ങളും അരങ്ങേറുകയാണ്. വള്ളംകളിയോടൊപ്പം ദിവസം മുഴുവന് നീണ്ട് നില്ക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയില് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. യുക്മ - ഫസ്റ്റ് കോള് കേരളപൂരം വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളില് ഏറെ ആകര്ഷണീയമായ തിരുവാതിര ഫ്യൂഷന് ഫ്ളെയിംസില് യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കുന്നത്. ഇതില് പങ്കെടുക്കുവാന് ആഗ്രഹിക്കുന്നവര്ക്ക് ഇതില് |
|
|
|
|
|
|
|
|
| ക്നാനായ കാത്തലിക് മിഷന്സ് യുകെയുടെ വാഴ്വ് 25ന് ഒരുക്കങ്ങള് പുരോഗമിക്കുന്നു |
ക്നാനായ കാത്തലിക് മിഷന്സ് യുകെയുടെ നേതൃത്വത്തില് ഒക്ടോബര് നാലിന് നടത്തപ്പെടുന്ന വാഴ്വ് 25ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില് പ്രവര്ത്തനങ്ങള് നടന്നുവരുന്നു. യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങള് ഒത്തുചേര്ന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകള് വിതറുമ്പോള് വാഴ്വ് 2025ന്റെ പ്രവര്ത്തനങ്ങള്ക്ക് വിവിധ കമ്മറ്റികള് സുസജ്ജമായി പ്രവര്ത്തിക്കുന്നു. ക്നാനായ കാത്തലിക് മിഷന്സ് യുകെ കോഡിനേറ്റര് ഫാ. സുനി പടിഞ്ഞാറേക്കര ചെയര്മാന് ആയിട്ടുള്ള കമ്മറ്റിയില് അഭിലാഷ് മൈലപറമ്പില് ജനറല് കണ്വീനറായി പ്രവര്ത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കല്, എന്നിവര് കണ്വീനര്മാരായും സജി രാമചനാട്ട് ജോയിന്റ് കണ്വീനറായും |
|
|
|
|
|
|
|
|
| ഈസ്റ്റ്ഹാമില് ഉമ്മന് ചാണ്ടി അനുസ്മരണം; മുഖ്യാതിഥികളായി സന്ദേശം നല്കി വി. എസ് ജോയി, അബിന് വര്ക്കി, പി.ടി. ചാക്കോ |
|
ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില് ലണ്ടനിലെ ഈസ്റ്റ്ഹാമില് ഉമ്മന് ചാണ്ടി അനുസ്മരണം നടത്തി. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകള് പങ്കെടുത്ത അനുസ്മരണ യോഗത്തില് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന് വര്ക്കി കോടിയാട്ട്, 20 വര്ഷത്തോളം ഉമ്മന് ചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയും മുതിര്ന്ന മാധ്യമ പ്രവര്ത്തകനുമായിരുന്ന പി.ടി. ചാക്കോ എന്നിവര് ഓണ്ലൈനായി സന്ദേശം നല്കിയത് ഏറെ ശ്രദ്ദേയമായി.
ഐഒസി യുകെ കേരള ചാപ്റ്റര് നാഷണല് കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല് ഉദ്ഘാടനം ചെയ്ത യോഗത്തില് കേരള ചാപ്റ്റര് വൈസ് പ്രസിഡന്റ് അപ്പ ഗഫൂര് അധ്യക്ഷത വഹിച്ചു. ഐഒസി കേരള ചാപ്റ്റര് കോ ഇന്ചാര്ജും |
|
|
|
|
|
|
|
|
| യുക്മ ഈസ്റ്റ് ആന്ഡ് വെസ്റ്റ് മിഡ്ലാന്ഡ്സ് റീജിയണല് കലാമേള ഒക്ടോബര് 11ന് കവന്ട്രിയില് |
|
യുക്മ ഈസ്റ്റ് ആന്ഡ് വെസ്റ്റ് മിഡ്ലാന്ഡ്സ് റീജണല് കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോബി പുതുകുളങ്ങരയുടെ അദ്ധ്യക്ഷതയില് ചേര്ന്നു. ഈ വര്ഷത്തെ റീജണല് കലാമേള ഒക്ടോബര് 11 നു് ശനിയാഴ്ച കവന്ട്രിയില് വെച്ച് നടത്താന് തീരുമാനിച്ചു. കലാമേളയുടെ നടത്തിപ്പിന്റെ കാര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചര്ച്ച ചെയ്തു. റീജണല് കലാമേളയില് വിജയികളാകുന്നവര്ക്ക് നാഷണല് കലാമേളയില് പങ്കെടുക്കാന് അര്ഹത ഉണ്ടായിരിക്കുന്നതാണ്.
പങ്കെടുക്കാന് ആഗ്രഹിക്കുന്ന മത്സരാര്ത്ഥികള് കലാമേള നടക്കുന്ന ഒക്ടോബര് 11 നു് മൂന്നാഴ്ച മുമ്പ് പേരു രജിസ്റ്റര് ചേയ്യേണ്ടതാണ്. കലാമേളയുടെ വിജയത്തിനു വേണ്ടി എല്ലാവരും അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്ത്ഥിച്ചു.
യോഗത്തില് നാഷണല് ജനറല് |
|
|
|
|
|
|
|
|
| ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില് ബാണ്സ്ലെയില് പുതിയ യൂണിറ്റ് രൂപീകരിച്ചു. |
ബാണ്സ്ലെ: ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില് ബാണ്സ്ലെയില് പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്ഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്ത്തനം. യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിന് രാജിന്റെ അധ്യക്ഷതയില് ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐഒസി (യുകെ) - കേരള ചാപ്റ്റര് പ്രസിഡന്റ് ഷൈനു ക്ലെയര് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര് ജനറല് സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാണ്സ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലന് ജെയിംസ് ഒവില്, മനോജ് മോന്സി തുടങ്ങിയവര് സംസാരിച്ചു. യൂണിറ്റ് ജനറല് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുല് രമണന് നന്ദി |
|
|
|
|
|
|
|
|
| കോടഞ്ചേരിയില് നിന്നു യുകെയിലേക്ക് കുടിയേറിയവര് വില്ഷയറിലെ ബ്രേസൈഡ് സെന്ററില് ഒത്തു ചേര്ന്നു. |
കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില് നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാര്ഷിക സംഗമം വില്ഷയറിലെ ബ്രേസൈഡ് സെന്ററില് വച്ച് ജൂലൈ 11, 12, 13 തീയതികളില് നടത്തപ്പെട്ടു. യുകെയില് എമ്പാടുമുള്ള കോടഞ്ചേരിക്കാരുടെ സംഗമവേദിയായി തങ്ങളുടെ ഗൃഹാതുര ഓര്മ്മകള് പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങള് പകര്ന്നു കൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വര്ഷവും നാട്ടില് ചാരിറ്റി പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയും ചെയ്യുന്നു. മൂന്നു ദിവസം നീണ്ടു നിന്ന കലാ, സാംസ്ക്കാരിക, കായിക പരിപാടികള് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചു. യുകെയുടെ വിദൂര ദേശങ്ങളില് നിന്നും എത്തിച്ചേര്ന്ന കുടുംബങ്ങള് യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി |
|
|
|
|
|
|
|
|
| എല്എസ്കെ പ്രീമിയര് കപ്പിന് പുതിയ അവകാശികള്; വിജയികളായത് മാഞ്ചസ്റ്റര് നൈറ്റ്സ്. |
ഒരു മാസക്കാലം നീണ്ടുനിന്ന എല്എസ്കെ പ്രീമിയര് കപ്പിന് പുതിയ അവകാശികള്. പോരാട്ടങ്ങളുടെ മൂന്ന് നാളുകള്ക്ക് ശേഷം ബാറ്റുകൊണ്ടും ബോളുകൊണ്ടും വെടിക്കെട്ട് തീര്ത്തു ടീം മാഞ്ചസ്റ്റര് നൈറ്റ്സും ടീം ഡാര്ക്ക് നൈറ്റസും ആണ് തിളങ്ങിയത്. രണ്ടു മൈതാനങ്ങളില് മൂന്ന് ദിവസങ്ങളിലായി പതിനാറ് ടീമുകള് ഏറ്റുമുട്ടിയപ്പോള് വിജയികളായത് മാഞ്ചസ്റ്റര് നൈറ്റ്സ്. മറ്റു വര്ഷങ്ങളില് നിന്നും വ്യതസ്തമായി മഴ പോലും എല് എസ് കെ പ്രീമിയര് കപ്പ് ക്രിക്കറ്റ് പൂരത്തിനായി മാറിനിന്നു. ലിവര്പൂള് സൂപ്പര്കിങ്സ്, എല് എസ് കെ ആല്ഫ, മാഞ്ചസ്റ്റര് നൈറ്റ്സ് ഡാര്ക്ക് നൈറ്റസ് എന്നി നാലു ടീമുകള് ജൂലൈ 6ന് പ്രസ്കോട്ട് ആന്ഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില് നടന്ന സെമിഫൈനലില് |
|
|
|
|
|
|
|
|
| ലിവര്പൂള് മലയാളി ഹിന്ദു സമാജത്തിനു പുതിയ ഭാരവാഹികള്: പ്രസിഡന്റ് - സായ് ഉണ്ണികൃഷ്ണന്, സെക്രട്ടറി - ഡോ. നിതിന് ഉണ്ണികൃഷ്ണന്, ട്രഷറര് - സജീവന് മണിത്തൊടി |
ലിവര്പൂള് മലയാളി ഹിന്ദു സമാജത്തിന്റെ രണ്ടാമത് ആനുവല് ജനറല് മീറ്റിംഗ് ജൂലൈ 6 2025 ശനിയാഴ്ച വൈകുന്നേരം ലിവര്പൂള് ചില്ഡ് വാള് ലീ മില്ലേനിയം സെന്ററില് വെച്ച് നടത്തപ്പെട്ടു. രണ്ടുവര്ഷം മുമ്പ് പ്രവര്ത്തനം ആരംഭിച്ച യുകെ രജിസ്റ്റേഡ് ചാരിറ്റി സംഘടനയായ ലിവര്പൂള് മലയാളി ഹിന്ദു സമാജം തങ്ങളുടെ വിജയകരമായ യാത്ര തുടരുന്നതിനായി അടുത്ത രണ്ടു വര്ഷത്തേക്ക് സമാജത്തെ നയിക്കാന് പുതിയ ഭാരവാഹികളെ LMHS രജിസ്റ്റേര്ഡ് അംഗങ്ങളുടെ സാന്നിധ്യത്തില് ഏകകണ്ഠേന തിരഞ്ഞെടുത്തു. ഹൈന്ദവ മൂല്യങ്ങള് പുതു തലമുറയിലേക്ക് പകര്ന്നു നല്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ലിവര്പൂള് മലയാളി ഹിന്ദു സമാജം പ്രവര്ത്തനങ്ങള് എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തി മുന്നോട്ടു |
|
|
|
|
|
| |