Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
അസോസിയേഷന്‍
  Add your Comment comment
ബ്ലാക്ബേണിലെ ഒരുമ ഒരുക്കുന്ന ഓള്‍ യുകെ വടംവലി മത്സരം ഈ മാസം 31ന്
Text By: UK Malayalam Pathram

വില്‍റ്റന്‍ കണ്‍ട്രി പാര്‍ക്കിലെ പാര്‍ക്ക് ആരിനയില്‍ രാവിലെ 10 മുതാലാണ് മത്സരങ്ങള്‍ അരങ്ങേറുക. വനിതകള്‍ക്കും പുരഷന്മാര്‍ക്കുമായി നടക്കുന്ന മത്സരങ്ങളില്‍ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ ക്യാഷ് പ്രൈസടക്കമുള്ള സമ്മാനങ്ങളാണ്. കൂടാതെ മത്സരത്തില്‍ പങ്കാളികളാകുന്ന എല്ലാ ടീമുകള്‍ക്കും ട്രോഫി സമ്മാനമായി ലഭിക്കും. 4700 പൗണ്ടിലധികം ക്യാഷ് പ്രൈസ് സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. കൂടാതെ 30 ലധികം ട്രോഫികളും, 66 ഓളം മെഡലുകളും വിജയികളെ കാത്തിരിക്കുന്നു. രണ്ട് വിഭാഗങ്ങളിലുമായി മൂന്ന് മികച്ച ടിമുകള്‍ക്ക് മെഡലുകളും, ഏറ്റവും മികച്ച അച്ചടക്കം പുലര്‍ത്തുന്ന ടീമിന് ഫെയര്‍ പ്ലെ അവാര്‍ഡും ലഭിക്കും. കൂടാതെ ബെസ്റ്റര്‍ പ്ലെയര്‍ അവാര്‍ഡും, ബെസ്റ്റ് കോച്ച് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്.വടംവലി മത്സരം കാണാനെത്തുന്നവരെ തേടി റാഫില്‍ ഡ്രോ മത്സരവും ഉണ്ടായിരിക്കും. ഇവയിലും ആകര്‍ഷമായ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 07859499507,(നോയല്‍) 07448893229 (ജസ്റ്റിന്‍) അഡ്രസ്: Witton Park Arena, Witton country Park, Preston Old Rd, Blackburn BB2 2TP

 
Other News in this category

 
 




 
Close Window