Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
അസോസിയേഷന്‍
  06-09-2024
യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി
റജി നന്തികാട്ട് ജനറല്‍ കോര്‍ഡിനേറ്ററായി തുടരും. ജിബി ഗോപാലനെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയുംസാബു ജോസ്, രാജേഷ് നാലാഞ്ചിറ, ജോര്‍ജ് അറങ്ങാശ്ശേരി എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.

കോവിഡ് കാലാനന്തരം ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതമായിരുന്നു. എങ്കിലും ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനല്‍ വഴി സാഹിത്യവേദി സജീവമായിരുന്നു. പുതിയ കമ്മറ്റി നിരവധി കര്‍മ്മ പരിപാടികളാണ്ആസൂത്രണം ചെയ്യുന്നത്. പുതിയ കമ്മറ്റി അംഗങ്ങള്‍സാംസ്‌കാരിക കലാ രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്.


ലണ്ടനില്‍ വെമ്പിളിയില്‍ താമസിക്കുന്ന ജിബി ഗോപാലന്‍ ദൃശ്യ ശ്രവ്യ മാധ്യമരംഗത്ത് വളരെ സുപരിചിതനാണ്. നിരവധി ഷോര്‍ട് ഫിലിമുകളുടെ നിര്‍മ്മാണവും സംവിധാനവും
 
  02-09-2024
ബിര്‍മിങാം ഹിന്ദു മലയാളീസിന്റെ ഓണാഘോഷം സെന്റ് ഗില്‍സ് ചര്‍ച്ചില്‍ വച്ചു നടത്തും
ബിര്‍മിങാം ഹിന്ദു മലയാളീസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഈമാസം 15ന് ഷെല്‍ഡണിലെ സെന്റ് ഗില്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ആഘോഷം. ഓണസദ്യ, തിരുവാതിര ഒട്ടനേകം കലാപരിപാടികള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കുന്നതാണ്.
 
  28-08-2024
സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്യൂണിറ്റി ഓണാഘോഷം ഗ്ലാസ്ഗോയില്‍

യുകെ പാര്‍ലമെന്റ് അംഗം ആരാധ്യനായ മൈക്കല്‍ ഷാങ്ക്സ് എംപി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സ്‌കോട്ട്‌ലന്‍ഡിലെ പുതിയ തലമുറയ്ക്ക് കേരള സംസ്‌കാരത്തെയും കലയെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിന്റെ തനത് കലാരൂപമായ ഓട്ടം തുള്ളല്‍ സ്‌കോട്ട്‌ലന്റിന്റെ ചരിത്രത്തില്‍ ആദ്യമായി, ഓട്ടന്‍തുള്ളല്‍ ആചാര്യനും കേരള സംഗീത നാടക സാഹിത്യ അക്കാഡമി അംഗവും കേരള കലാമണ്ഡലം അവാര്‍ഡ് ജേതാവുമായ മണലൂര്‍ ഗോപിനാഥ് ഓട്ടംതുള്ളല്‍ അവതരിപ്പിക്കുന്നതാണ്. സ്‌കോട്ട്‌ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ മഹത്തായ സേവനം നല്‍കിയ ഡോക്ടര്‍മാരെയും ഈ അവസരത്തില്‍ ആദരിക്കുന്നു. ഓണസദ്യയും താലപ്പൊലിയും അത്തപ്പൂവും തിരുവാതിരയും ഓണപ്പാട്ടും ഗാനമേളയും ഡാന്‍സും വള്ളംകളിയും വടംവലിയും മറ്റ് അനേകം

 
  28-08-2024
ക്രംപ്സാള്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

മാഞ്ചസ്റ്ററിലെ ക്രംപ്സാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷങ്ങള്‍ക്ക് ഓണക്കളികളോടു കൂടെ തുടക്കമായി. സെപ്റ്റംബര്‍ രണ്ടിന് ഓണസദ്യയോടുകൂടി വിവിധ കലാപരിപാടികള്‍ നടത്തി ഈ വര്‍ഷത്തെ ഓണാഘോഷം പൊടിപൊടിക്കുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേകം മത്സരങ്ങളും കളികളും സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരുന്നു വടം വലി. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടം വലി നടത്തുകയുണ്ടായി. കുടുംബങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് പരിപാടിയെ വന്‍വിജയമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. അവരുടെ പങ്കാളിത്തം പരിപാടിക്ക് കൂടുതല്‍ ആവേശം ഊര്‍ജവും ഒപ്പം ഒരു വിശാലമായ ബന്ധത്തിന്റെ അനുഭവവും നല്‍കി. ഓണാഘോഷ

 
  22-08-2024
വെസ്റ്റ് മിഡ്ലാന്റ്സിലെ ടിവിഡെയ്ല്‍ ശ്രീ വെങ്കിടേശ്വര ബാലാജി ക്ഷേത്രത്തില്‍ നാലു ദിവസത്തെ ബ്രഹ്‌മോത്സവം ആരംഭിച്ചു
വെസ്റ്റ് മിഡ്ലാന്റ്സിലെ ടിവിഡെയ്ല്‍ ശ്രീ വെങ്കിടേശ്വര ബാലാജി ക്ഷേത്രത്തില്‍ ബ്രഹ്‌മോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. 26ന് തിങ്കളാഴ്ച വരെയാണു പരിപാടി. ധ്വജരോഹണം, ബാലാജി അഭിഷേകം, രഥോത്സവം, ചക്രസ്നാനം തുടങ്ങി നിരവധി ചടങ്ങുകളുണ്ട്. ആദ്യ ദിനം സുപ്രഭാതം നിത്യപൂജയോടെ ആരംഭി്കകും. യാഗശാല അധിനിവേശം നടത്തും. രണ്ടാംദിവസം ബാലാജി പൂജയുണ്ട്. മൂന്നാം ദിനത്തില്‍ വൈകിട്ട് 5.30ന് നവകുംഭാരോഹണം നടത്തും. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും പ്രത്യേക പൂജയും ആരാധനകളുമുണ്ട്. 26ന് സമാപന ദിവസം ദ്വാദശ ആരാധനയും പ്രദക്ഷിണവും ഉണ്ടായിരിക്കും.
 
  22-08-2024
യുകെയിലെ ബ്രിഡ്ജ്വെയില്‍സില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു: തിരുജയന്തി നടത്തിയത് ചെമ്പഴന്തി യൂണിറ്റ് യുകെ
170-ാം ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷം ചെമ്പഴന്തി യൂണിറ്റ് യുകെയുടെ നേതൃത്വത്തില്‍ ബ്രിഡ്ജ്വെയില്‍സില്‍ നടന്നു. സമൂഹത്തിലെ എല്ലാവരേയും പങ്കെടുപ്പിച്ച് നടത്തിയ ആഘോഷത്തില്‍ അനേകം പേര്‍ പങ്കെടുത്തു. വിവിധ ആഘോഷ പരിപാടികളും ചര്‍ച്ചയും ചതയ സദ്യയും എന്നും മനസില്‍ ഓര്‍ത്തുവെയ്ക്കാവുന്ന ഒരു സന്തോഷത്തിലാണ് ചെമ്പഴന്തി യൂണിറ്റ് യുകെ. ആഘോഷപരിപാടികള്‍ക്ക് ബിജു എംകെ, ബിജു കൊടുമ്മേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
  22-08-2024
എ.ഐ.സി.സി സെക്രട്ടറിയും മുന്‍ എം.പിയുമായ പെരുമാള്‍ വിശ്വനാഥന് ലണ്ടനില്‍ സ്വീകരണം നല്‍കി
കോണ്‍ഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുന്‍ എം പിയുമായ പെരുമാള്‍ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ സ്വീകരണമൊരുക്കി. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് വിശ്വനാഥന്‍ പെരുമാളിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഒഐസിസി യുകെയുടെ പ്രസിഡന്റ് ആയി നിയമിതയായ ഷൈനു ക്ലെയര്‍ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങള്‍ നേര്‍ന്നു.

ഒഐസിസി യു കെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, സുജു ഡാനിയേല്‍, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ജനറല്‍ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ കെ മോഹന്‍ദാസ്, സി
 
  20-08-2024
സമീക്ഷ യുകെ വടംവലി മത്സരം സെപ്റ്റംബര്‍ ഏഴിന് മാഞ്ചസ്റ്ററില്‍; ലാഭവിഹിതം വയനാട്ടിലെ ദുരന്തബാധിതര്‍ക്ക്
കാല്‍പന്തുകളിയുടെ അങ്കത്തട്ട് കമ്പവലിയുടെ ലോകവേദിയാകുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂര്‍ണമെന്റ് അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. വിതന്‍ഷോവ് പാര്‍ക്ക് അത്ലറ്റിക് സെന്ററാണ് മത്സരവേദി. സമീക്ഷയ്ക്കൊപ്പം വയനാടിനായി വടംവലിക്കാം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മത്സരത്തിന്റെ ലാഭവിഹിതം വയനാടിനായി മാറ്റിവെയ്ക്കാനാണ് സംഘാടകരുടെ തീരുമാനം. ആശ്രയമറ്റ ഒരു കുടുംബത്തിന് വീടുവച്ചു നല്‍കുന്നതിനായുള്ള ധനസമാഹാരണത്തിലേക്ക് ഈ തുക നീക്കിവെയ്ക്കും.


യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 1,501 പൗണ്ടാണ് സമ്മാനത്തുക. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും 251 പൗണ്ടും
 
[2][3][4][5][6]
 
-->




 
Close Window