Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
UK Special
  17-06-2026
ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനും രക്ഷയില്ല: പീഡനം നടത്തിയത് 37 വയസ്സുകാരന്‍: ക്രൂരത കണ്ടില്ലെന്നു നടിച്ച ഭാര്യയും കുറ്റക്കാരി
13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി കൊലപ്പെടുത്തി. സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണു പ്രതി. കുറ്റക്കാരനെന്ന് കോടതി. 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. ല്‍ 37-കാരന്‍ ജാമി വാര്‍ലിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയാണ്.

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ഒപ്പം നിന്ന പങ്കാളി 32-കാരന്‍ ജോണ്‍ മക്ഗോവന്‍ ഫാസാകെര്‍ലിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫിനാന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന ഇയാള്‍ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ അനുവദിച്ചതിനും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിനുമാണ് ശിക്ഷ നേരിടുക.

കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കേസെന്നാണ്
Full Story
  17-06-2026
തൊണ്ടവേദിക്ക് 'മരുന്നായി' മദ്യം കഴിച്ചെന്ന് വാദം; ബെല്‍ഫാസ്റ്റില്‍ മലയാളിക്ക് 20 മാസം ഡ്രൈവിങ് വിലക്ക്

ബെല്‍ഫാസ്റ്റ്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസില്‍ മലയാളി കോടതിയില്‍ ഉന്നയിച്ചതു വിചിത്ര വാദം. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ 'മരുന്നായി' മദ്യം കഴിച്ചതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തില്‍ ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി ജോജി തോമസിന് 20 മാസം ഡ്രൈവിങ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചു. ബെല്‍ഫാസ്റ്റിലെ കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46കാരനാണ് ജോജി തോമസ്. ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ചില്‍ സ്ട്രീറ്റ് മേഖലയിലായിരുന്നു സംഭവം. സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ജോജി തോമസ് ഓടിച്ചിരുന്ന മിത്സുബിഷി കാര്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറില്‍ മൂന്ന് വയസ്സും 11 വയസ്സും

Full Story
  17-06-2026
16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിയന്ത്രണം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍

ലണ്ടന്‍: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കൗമാരക്കാര്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, ഇത്തരമൊരു നിയന്ത്രണം യുവ പ്രതിഭകളുടെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സംഗീതം, നൃത്തം, അഭിനയം, ഫാഷന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ എത്തിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Full Story
  17-06-2026
ബ്രില്ല്യന്റ് ഹോട്ടല്‍സ് ഗ്രൂപ്പ് എംഡി അനൂബ് സബാന് 'ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം

മാഞ്ചസ്റ്റര്‍: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയും ബ്രില്ല്യന്റ് ഹോട്ടല്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ അനൂബ് സബാന്‍ 2026ലെ 'ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹനായി. മാഞ്ചസ്റ്ററിലെ പ്രശസ്തമായ O2 അപ്പോളോ വേദിയില്‍ നടന്ന അഞ്ചാമത് ആനന്ദ് ടി.വി ഫിലിം അവാര്‍ഡ്‌സ് ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കൈകളില്‍ നിന്നാണ് അനൂബ് സബാന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി 2001ല്‍ യുകെയിലെത്തിയ അനൂബ് സബാന്‍, എം.ബി.എ പഠനത്തിനൊപ്പം ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നൈറ്റ് പോര്‍ട്ടറായി പാര്‍ട്ട് ടൈം ജോലി ആരംഭിച്ചു. ഹോട്ടല്‍ മേഖലയോടുള്ള താല്‍പര്യവും കഠിനാധ്വാനവും

Full Story
  17-06-2026
മുന്‍ കാമുകിയെ നഗ്‌നയാക്കി തിളച്ച വെള്ളമൊഴിച്ചു; മുന്‍ വോഗ് മോഡല്‍ ആര്‍ച്ചി സോംസ് കുറ്റക്കാരന്‍

ലണ്ടന്‍: മുന്‍ കാമുകിയെ നഗ്‌നയാക്കിയ ശേഷം ശരീരത്തിലേക്ക് തിളച്ച വെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കേസില്‍ മുന്‍ വോഗ് മോഡലും മുന്‍ സൈനികനുമായ ആര്‍ച്ചി സോംസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2019 മുതല്‍ 2025 വരെ മൂന്ന് യുവതികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസുകളിലാണ് സൗത്ത്വര്‍ക്ക് ക്രൗണ്‍ കോടതി 30കാരനായ ആര്‍ച്ചി സോംസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 21ന് ശിക്ഷ വിധിക്കും. അതുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുന്‍ കാമുകിമാരായ ജെന്നാ കാലിസ്, ഗബ്രിയേല മാര്‍ഷല്‍, ടിന്‍ഡറിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതി എന്നിവരാണ് കേസുകളിലെ പരാതിക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ ആര്‍ച്ചിയെ 'സ്ത്രീകളെ തുടര്‍ച്ചയായി

Full Story
  17-06-2026
പുട്ട്‌നി പുഷര്‍' കേസ് വീണ്ടും സജീവം; 9 വര്‍ഷത്തിന് ശേഷം കോടീശ്വര ബാങ്കര്‍ അറസ്റ്റില്‍

ലണ്ടന്‍: ഒന്‍പത് വര്‍ഷം മുന്‍പ് ലണ്ടനിലെ പുട്ട്‌നി പാലത്തില്‍ യുവതിയെ ഡബിള്‍ ഡെക്കര്‍ ബസിന് മുന്നിലേക്ക് തള്ളിയിട്ടെന്ന കേസില്‍ 44 വയസ്സുകാരനായ കോടീശ്വര ബാങ്കര്‍ അറസ്റ്റില്‍. പടിഞ്ഞാറന്‍ ലണ്ടനിലെ വസതിയില്‍നിന്ന് ജൂണ്‍ 15നാണ് മെട്രോപൊളിറ്റന്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുരുതരമായി പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന സംശയത്തിലാണ് അറസ്റ്റ്. 2017 മേയ് 5ന് രാവിലെ 7.40ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. പുട്ട്‌നി പാലത്തിലൂടെ നടന്നുപോകുകയായിരുന്ന 33 വയസ്സുകാരിയെ എതിര്‍ദിശയില്‍ നിന്ന് ജോഗിങ് ചെയ്‌തെത്തിയ ഒരാള്‍ പെട്ടെന്ന് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. യുവതി അതുവഴി വന്ന ഡബിള്‍ ഡെക്കര്‍ ബസിന് മുന്നിലേക്ക് വീണെങ്കിലും, ഡ്രൈവറുടെ സമയോചിത

Full Story
  16-06-2026
യുഎസ്-ഇറാന്‍ സമാധാന നീക്കം: യുകെ മോര്‍ട്ട്ഗേജ് വിപണിക്ക് ആശ്വാസമാകുമോ?

ലണ്ടന്‍: ഏകദേശം 100 ദിവസത്തോളം നീണ്ടുനിന്ന യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന് വിരാമമിടാന്‍ വഴിയൊരുക്കുന്ന സമാധാന കരാര്‍ തത്വത്തില്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും കരാര്‍ വഴി ഒരുക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 19-ന് ഇരുവിഭാഗവും കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് നിലവിലെ സൂചന. ലോക എണ്ണവിതരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും സാധാരണ നിലയിലാകുമെന്ന പ്രതീക്ഷ ആഗോള വിപണികള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. എണ്ണവിലയിലെ സമ്മര്‍ദ്ദം കുറയുന്നതോടെ പണപ്പെരുപ്പത്തിലും പലിശനിരക്കുകളിലും ഉണ്ടായേക്കാവുന്ന ആഘാതം കുറയുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Full Story
  16-06-2026
ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ചരിത്ര നേട്ടം

കേംബ്രിഡ്ജ്: യുകെയിലെ പ്രമുഖ സര്‍വകലാശാലയായ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച് നാല് മലയാളി വിദ്യാര്‍ത്ഥി നേതാക്കള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ജീന തോമസ്, റമീസ് നസര്‍, റോഹന്‍ രാജേഷ്, ഗൗധം മേലത്ത് എന്നിവരാണ് യുകെയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥി നേതൃത്വ രംഗത്ത് മലയാളികളുടെ അഭിമാന സാന്നിധ്യമായി മാറിയത്. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഇവര്‍, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയുടെ അഞ്ച് ക്യാമ്പസുകളിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ പ്രതിനിധീകരിച്ചു. 'Five Campuses, One Union' എന്ന ആശയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, പോസ്റ്റ്ഗ്രാജുവേറ്റ്

Full Story
[113][114][115][116][117]
 
-->




 
Close Window