|
|
|
|
|
| ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; പുതിയ ശമ്പള നിര്‍ദേശം അംഗങ്ങളുടെ വോട്ടെടുപ്പിന് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സമരം അവസാന നിമിഷത്തില്‍ പിന്‍വലിച്ചു. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന്, അത് അംഗങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പിന് വിടുമെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) അറിയിച്ചു. ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ വരെ നടത്താനിരുന്ന സമരം, ദീര്‍ഘകാലമായി തുടരുന്ന ശമ്പള തര്‍ക്കത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 16-ാമത്തെ സമരമായിരുന്നു. പുതിയ നിര്‍ദേശം അടുത്തകാലത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമിടാനുള്ള അവസരമാണെന്ന് ആരോഗ്യ സെക്രട്ടറി ജെയിംസ് മറെ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി |
|
Full Story
|
|
|
|
|
|
|
| ബെല്‍ഫാസ്റ്റില്‍ വര്‍ഗീയവിരുദ്ധ മഹാറാലി; കുടിയേറ്റ സമൂഹങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം |
ബെല്‍ഫാസ്റ്റ്: സമീപ ദിവസങ്ങളിലുണ്ടായ വര്‍ഗീയ അതിക്രമങ്ങള്‍ക്കും കുടിയേറ്റ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ വന്‍ വര്‍ഗീയവിരുദ്ധ റാലി നടന്നു. 'Together Against Hate' എന്ന പേരില്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ ബെല്‍ഫാസ്റ്റ് സിറ്റി ഹാളില്‍ നിന്ന് ആരംഭിച്ച റാലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കാളികളായി. 'വര്‍ഗീയതയ്ക്കെതിരെ പോരാടുക', 'അഭയാര്‍ഥികള്‍ക്ക് സ്വാഗതം', 'കലാപങ്ങള്‍ ബെല്‍ഫാസ്റ്റിന്റെ ശബ്ദമല്ല' തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായി |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ സൗത്താളില്‍ കുത്തേറ്റു മരിച്ചത് ഇന്ത്യക്കാരന്‍: 26 വയസ്സുകാരന്റെ കൊലപാതകത്തില്‍ 7 പേര്‍ അറസ്റ്റില്‍ |
|
പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഉണ്ടായ കത്തികുത്തില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ഡോര്‍മേഴ്സ് വെല്‍സ് ലെയ്ന്‍ ജങ്ഷന് സമീപമുള്ള നോര്‍ത്ത് റോഡില്‍ വച്ച് കുത്തേറ്റ ഗുര്‍ഭേജ് സിങാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കത്തിക്കുത്ത് നടന്നതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുര്‍ഭോജ് സിങ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില് ആറു പേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാള്‍ |
|
Full Story
|
|
|
|
|
|
|
| ജിതിന്റേയും റോസിന്റെയും കുഞ്ഞു മാലാഖയ്ക്ക് അന്ത്യവിശ്രമം യുകെയില്‍: ജെസീക്കയുടെ മൃതദേഹ സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു |
|
ലിറ്റിന്‍ഹാംപ്ടണില്‍ അമ്മക്കൊപ്പം ഉറങ്ങുന്നതിനിടെ വിധി തട്ടിയെടുത്ത ജെസിക്ക എന്ന മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചോമനയുടെ സംസ്‌കാരം യുകെയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഭിതിന് ശേഷമായിരിക്കും സംസ്‌കാര തീയതി തീരുമാനിക്കുക. ലിറ്റിന്‍ഹാംപ്ടണിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജസിക്കയ്ക്കായി കൈകോര്‍ത്തിരുന്നു.
അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്കയെന്ന മാലാഖക്കുട്ടി. അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി കുരുന്നിനെ തട്ടിയെടുത്ത് പോയത്. 2022ല്‍ യുകെയിലെത്തിയ ജിതിനും റോസ് മേരിയും ഒരേ |
|
Full Story
|
|
|
|
|
|
|
| മിഡില്‍ ഈസ്റ്റ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ യുകെ സമ്പദ്വ്യവസ്ഥ 0.1% ചുരുങ്ങി |
ലണ്ടന്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഊര്‍ജവില ഉയര്‍ന്നത് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ യുകെയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 0.1 ശതമാനം കുറഞ്ഞതായി ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ്വ്യവസ്ഥ നേരിയ ചുരുക്കം നേരിട്ടത്. ഏപ്രിലിലെ ഇടിവിന് പ്രധാനമായി കാരണമായത് സേവനമേഖലയിലെ ദൗര്‍ബല്യമാണ്. സേവനമേഖലയിലെ ഉല്‍പ്പാദനം 0.2 ശതമാനം കുറഞ്ഞപ്പോള്‍ നിര്‍മാണമേഖല 0.1 ശതമാനം വളര്‍ച്ച നേടി. ഉല്‍പാദനമേഖലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെ രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ യുകെ സമ്പദ്വ്യവസ്ഥയുടെ |
|
Full Story
|
|
|
|
|
|
|
| സൗത്താളില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതം |
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ മെഹ്ദിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍ഭേജ് സിങ് (26) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മുപ്പതുകളുടെ പ്രായമുള്ള മറ്റൊരു യുവാവിനും പരുക്കേറ്റു. ജൂണ്‍ 10ന് പുലര്‍ച്ചെ ഏകദേശം 12.30ഓടെയാണ് ലണ്ടനെ നടുക്കിയ സംഭവം നടന്നത്. സൗത്താളിലെ നോര്‍ത്ത് റോഡും ഡോര്‍മേഴ്സ് വെല്‍സ് ലെയ്നും തമ്മിലുള്ള ജങ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്തുവച്ചാണ് ഗുര്‍ഭേജ് സിങ്ങിന് കുത്തേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റതായുള്ള വിവരത്തെ തുടര്‍ന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും മെട്രോപൊളിറ്റന്‍ പൊലീസ് |
|
Full Story
|
|
|
|
|
|
|
| ചെല്‍സ്‌ഫോര്‍ഡ് സെന്‍ട്രല്‍ പാര്‍ക്കില്‍ 21 കാരന്‍ കുത്തേറ്റ് മരിച്ചു; 14 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍ |
ലണ്ടന്‍: യുകെയിലെ എസെക്‌സ് കൗണ്ടിയിലെ ചെല്‍സ്‌ഫോര്‍ഡ് സെന്‍ട്രല്‍ പാര്‍ക്കില്‍ 21 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ 14 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കൗമാരക്കാരെ പൊലീസ് കൊലപാതക സംശയത്തില്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച, ജൂണ്‍ 12-ന് വൈകിട്ട് ഏകദേശം 7 മണിയോടെയാണ് പാര്‍ക്കില്‍ ആക്രമണം നടന്നതായി ആംബുലന്‍സ് സര്‍വീസില്‍ നിന്ന് എസെക്‌സ് പൊലീസിന് വിവരം ലഭിച്ചത്. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ 21 കാരനെ കണ്ടെത്തി. അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ്, ചെല്‍സ്‌ഫോര്‍ഡിലെ |
|
Full Story
|
|
|
|
|
|
|
| വടക്കന്‍ അയര്‍ലന്‍ഡിലെ വംശീയ കലാപം: ഇന്ത്യന്‍ NHS ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ |
ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിസ്റ്റണ്‍, ഇമ്പിങ്ടന്‍, ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസ്ട്രിക്റ്റ് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ രംഗത്തെത്തി. ജൂണ്‍ 8-ന് രാത്രിയുണ്ടായ കത്തിക്കുത്ത് സംഭവത്തിന് പിന്നാലെ, ജൂണ്‍ 9-ഓടെ ബെല്‍ഫാസ്റ്റില്‍ വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. വീടുകളും വാഹനങ്ങളും ഉള്‍പ്പെടെ അക്രമികള്‍ തീയിട്ടു നശിപ്പിച്ചതായും, കുടിയേറ്റക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീഷണികളും ആക്രമണങ്ങളും |
|
Full Story
|
|
|
|
| |