Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
UK Special
  16-06-2026
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെക്കുറിച്ച് അശ്ലീല ചാറ്റ്; മുന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് 22 മാസം തടവ്

ന്യൂകാസില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെക്കുറിച്ച് ലൈംഗിക സ്വഭാവമുള്ള പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ ഡര്‍ഹം പൊലീസ് സ്റ്റേഷനിലെ മുന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ റിച്ചഡ് വില്‍സണിന് 22 മാസത്തെ തടവുശിക്ഷ. ശിക്ഷ വിധിച്ചതിന് പിന്നാലെ ഇയാളെ രണ്ടുവര്‍ഷത്തേക്ക് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഡര്‍ഹം കോണ്‍സ്റ്റബുലറി അറിയിച്ചു. കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീല ഓണ്‍ലൈന്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനായി നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് കേസ് പുറത്തായത്. ഓണ്‍ലൈന്‍ ചാറ്റുകള്‍ നിരീക്ഷിക്കുന്നതിനിടെ, പ്രതി കുട്ടികളെ സംബന്ധിച്ച് ലൈംഗിക സൂചനകളുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Full Story

  16-06-2026
കനിഷ്‌ക വിമാനദുരന്ത രക്ഷാപ്രവര്‍ത്തനം: കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയെ ആദരിക്കാന്‍ ഇന്ത്യന്‍ സമൂഹം

കോര്‍ക്ക്: എയര്‍ ഇന്ത്യ 182 കനിഷ്‌ക വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ നടപടികളിലും നിര്‍ണായക പങ്കുവഹിച്ച കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയെ ആദരിക്കാന്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം ഒരുങ്ങുന്നു. ദുരന്തത്തിന്റെ 41-ാം വാര്‍ഷിക ദിനമായ ജൂണ്‍ 23ന് കോര്‍ക്കില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ആദരം അര്‍പ്പിക്കുന്നത്. കോര്‍ക്കിലെ പ്രമുഖ പ്രവാസി സംഘടനയായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ 'Humanity Beyond Boundaries' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോര്‍ക്ക് കൗണ്ടി മേയര്‍, ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന

Full Story
  16-06-2026
തായ്ലന്‍ഡില്‍ നിന്ന് പെട്ടി കൊണ്ടുവരാന്‍ വിസമ്മതിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇന്ത്യന്‍ പൗരന് യുകെയില്‍ 34 വര്‍ഷം തടവ്

ലണ്ടന്‍: തായ്ലന്‍ഡില്‍ നിന്ന് യുകെയിലേക്ക് ഒരു പെട്ടി കൊണ്ടുവരാന്‍ വിസമ്മതിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ പൗരന് 34 വര്‍ഷം തടവുശിക്ഷ. വാന്‍ഡ്സ്വര്‍ത്തില്‍ താമസിക്കുന്ന ഗഗന്‍ദീപ് സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടവില്‍വെക്കല്‍, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. 2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. തായ്ലന്‍ഡില്‍ നിന്ന് യുകെയിലേക്ക് ഒരു പെട്ടി എത്തിക്കാന്‍ പ്രതി 24 വയസ്സുകാരിയായ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംശയം തോന്നിയ യുവതി അതിന് വിസമ്മതിക്കുകയും പെട്ടിക്കുള്ളില്‍

Full Story
  15-06-2026
ഈ വനിതാ നഴ്‌സ് 343 ദിവസം ഒറ്റയ്ക്ക് നടക്കുകയായിരുന്നു: 13 രാജ്യങ്ങളിലൂടെ നടന്ന് യൂറോപ്പ് കീഴടക്കി തിരിച്ചെത്തി
തനിച്ചു നടന്ന് യൂറോപ്പ് കീഴടക്കി ഒരു മുന്‍ എന്‍എച്ച്എസ് നഴ്സ്. ഒറ്റയ്ക്ക് യൂറോപ്പ് മുഴുവന്‍ നടക്കുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡാണ് നഴ്സ് കിറ്റ് ബിര്‍ക്സ് നേടിയിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ടാണ് മുന്‍ എന്‍എച്ച്എസ് നഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

നോര്‍വേയിലെ നോര്‍ത്ത് മേലയില്‍ നിന്നും ഗ്രീക്ക് ദ്വീപായ ഗാവ്ഡോസ് വരെയാണ് ഇവര്‍ സോളോ ട്രിപ്പ് നടത്തിയത്. 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ കടന്നെത്തിയ കിറ്റ്, 23 കിലോ ഭാരമുള്ള ബാക്ക്പാക്കുമായാണ് നടന്നത്.

ഇതിനിടെ സ്വീഡനില്‍ വെച്ചാണ് 90 അടി ഉയരത്തിലുള്ള കുന്നില്‍ നിന്നും വീഴുന്നത്. ഈ വീഴ്ചയില്‍ നിന്നും 30-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയിലെ 210 ദിവസവും കൈയില്‍ കരുതിയ ടെന്റിലായിരുന്നു താമസം.

നാല് വര്‍ഷം മുന്‍പ് മദ്യത്തിന്റെയും,
Full Story
  15-06-2026
പ്രഖ്യാപനം വരുന്നു; 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ട: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നടപടി
കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണം കടുപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. ടിക് ടോക്, ഇന്‍സ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക്, സ്നേപ് ചാറ്റ് തുടങ്ങി പ്രധാന പ്ലാറ്റ്ഫോമുകളെ ഉള്‍പ്പെടുത്തി പുതിയ നിയന്ത്രണം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ബ്രിട്ടന്റെത് കടുത്ത നിയമങ്ങളായിരിക്കും. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പൂര്‍ണ്ണ നിരോധനവും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണവും കൊണ്ടുവരും.

അപരിചിതരായി സംസാരിക്കുന്നതിനുള്ള ഫീച്ചറുകള്‍ക്ക് വിലക്ക് കൊണ്ടുവരും. ഡിസപ്പിയറിങ് മെസേജ്, ലൊക്കേഷന്‍ ഷെയറിങ് തുടങ്ങിയ സൗകര്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.

ഗ്രോയിങ് അപ് ഇന്‍ദി ഓണ്‍ലൈന്‍ വേള്‍ഡ് എന്ന പൊതു
Full Story
  15-06-2026
16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ആസ്ട്രേലിയക്ക് പിന്നാലെ കടുത്ത നടപടിയുമായി ബ്രിട്ടന്‍

ലണ്ടന്‍: ആസ്ട്രേലിയക്ക് പിന്നാലെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടന്‍. ഇന്‍സ്റ്റഗ്രാം, ടിക്ടോക്, ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ത്രെഡ്‌സ്, ട്വിച്ച്, കിക്ക്, റെഡ്ഡിറ്റ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഏറ്റവും ശക്തമായ നടപടികളിലൊന്നായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നീക്കത്തെ അവതരിപ്പിക്കുന്നത്. നിയമം ഈ വര്‍ഷം ക്രിസ്മസിന് മുമ്പ് പാസാക്കി, 2027 വസന്തകാലത്തോടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രവേശനം

Full Story
  15-06-2026
യുകെ കുടിയേറ്റ നിയമമാറ്റം: ഇന്ത്യക്കാര്‍ ആശങ്കയില്‍; കേന്ദ്ര-സംസ്ഥാന ഇടപെടല്‍ വേണമെന്ന് ജോസ് കെ. മാണി എംപി

യുകെ കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങളെ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വലിയ ആശങ്കയില്‍. വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഇടപെടല്‍ വേണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും, പഠനത്തിനും ജോലിക്കുമായി വായ്പ എടുത്ത് യുകെയിലേക്ക് പോയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുകെയിലേക്കുള്ള കുടിയേറ്റവും സ്ഥിരതാമസവും നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ച 'Restoring Control over the Immigration System' എന്ന വൈറ്റ് പേപ്പറിലെ നിരവധി നിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി

Full Story
  15-06-2026
ബ്രിട്ടനിലെ കുടിയേറ്റ നയങ്ങള്‍ നീതിയുക്തമാക്കണം; തൊഴിലാളികളും വിദ്യാര്‍ഥികളും പാര്‍ലമെന്റില്‍ ഒത്തുകൂടുന്നു

ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ നയങ്ങള്‍ നീതിയുക്തമാക്കണമെന്നും കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളും വിദ്യാര്‍ഥികളും യുകെ പാര്‍ലമെന്റില്‍ ഒത്തുകൂടുന്നു. തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സിലെ കമ്മിറ്റി റൂം 12ലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുകെയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'Challenging Injustice: For Fair Anti-Racist Immigration and Nationality Laws in Britain' എന്ന പുതിയ റിപ്പോര്‍ട്ടിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് ഒത്തുചേരല്‍. നിലവിലുള്ള അഞ്ചുവര്‍ഷത്തെ സ്ഥിരതാമസ കാലാവധിക്ക് പകരം പുതിയ 'Earned Settlement' മാതൃക

Full Story
[114][115][116][117][118]
 
-->




 
Close Window