|
|
|
|
|
| ട്രൂപ്പിങ് ദ കളര്‍ ആഘോഷങ്ങള്‍ക്ക് ലണ്ടനില്‍ വര്‍ണാഭ തുടക്കം; രാജകുടുംബത്തെ വരവേറ്റ് ആയിരങ്ങള്‍ |
ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ ഔദ്യോഗിക ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പാരമ്പര്യ സൈനിക പരേഡായ ട്രൂപ്പിങ് ദ കളര്‍ ശനിയാഴ്ച ലണ്ടനില്‍ വര്‍ണാഭമായി ആരംഭിച്ചു. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ദ മാള്‍ റോഡിലൂടെ രാജാവ് ചാള്‍സും രാജ്ഞി കമിലയും ആസ്‌കോട്ട് ലാന്‍ഡൗ കുതിരവണ്ടിയില്‍ യാത്രതിരിച്ചു. വെല്‍സ് രാജകുമാരി കാതറിന്‍, മക്കളായ പ്രിന്‍സ് ജോര്‍ജ്, പ്രിന്‍സസ് ഷാര്‍ലറ്റ്, പ്രിന്‍സ് ലൂയിസ് എന്നിവര്‍ക്കൊപ്പം മറ്റൊരു കുതിരവണ്ടിയിലാണ് പരേഡില്‍ പങ്കെടുത്തത്. വെല്‍സ് രാജകുമാരന്‍ വില്യം കുതിരപ്പുറത്ത് രാജകീയ സൈനിക വിഭാഗത്തോടൊപ്പം പരേഡില്‍ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം പ്രിന്‍സസ് ആനും ഡ്യൂക്ക് ഓഫ് എഡിന്‍ബറോയും കുതിരസവാരിയില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ 10 ലക്ഷം യുവാക്കളോട് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം: മെനിംജൈറ്റസ് ഭീതിയില്‍ ക്യാംപസുകള്‍ |
|
മെനിംജൈറ്റിസ് ബി വ്യാപനവും ഡോര്‍സെറ്റിലെ വെയ്മൗത്ത്, ബെര്‍ക്ക്‌ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കി. പത്ത് ലക്ഷം യുവാക്കള്‍ക്ക് മെനിംജൈറ്റിസ് ബി വാക്സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. ജൂലൈ മുതല്‍ രണ്ട് ഡോസ് വീതം നല്‍കുന്ന പ്രത്യേക കാമ്പയിനാണ് യുകെയില്‍ ആരംഭിക്കുന്നത്. ശിശുക്കള്‍ക്ക് പതിവായി നല്‍കുന്ന ബെക്‌സെറോ വാക്സിന്‍ മെനിംജൈറ്റിസ് ബി രോഗബാധ 75 ശതമാനം വരെ കുറച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പനി, ഛര്‍ദ്ദി, കടുത്ത തലവേദന, കഴുത്ത് മുറുകല്‍, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മയക്കം, ഫിറ്റ്‌സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
സര്‍വകലാശാലകളിലും |
|
Full Story
|
|
|
|
|
|
|
| യുവതിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് ഇന്ത്യക്കാരന്‍: 34 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി |
|
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനും, ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കിയ ഇന്ത്യന്‍ വംശജന് 34 വര്‍ഷത്തെ ജയില്‍ശിക്ഷയും, നാടുകടത്തലും. സൗത്ത് ലണ്ടന്‍ വാന്‍ഡ്സ്വര്‍ത്തില്‍ നിന്നുള്ള 34-കാരന്‍ ഗഗന്‍ദീപ് സിംഗിനാണ് ശിക്ഷ വിധിച്ചത്.
ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ തടങ്കലില്‍ വെയ്ക്കല്‍, ഗുരുതരമായി ശാരീരിക അതിക്രമങ്ങള്‍ നടത്തുക, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ തെളിഞ്ഞിരുന്നു. ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവിലാണ് കുറ്റങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഇതേ കോടതി സിംഗിന് ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷയാണ് വിധിച്ചത്. 28 വര്‍ഷം ജയില്‍ശിക്ഷയ്ക്കൊപ്പം, 6 വര്‍ഷത്തെ എക്സ്റ്റന്റഡ് ലൈസന്‍സ് പിരീഡും നേരിടണം. ഇന്ത്യന്‍ വംശജനായ സിംഗിന് 18 വര്‍ഷത്തിന് |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ തെരുവില്‍ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടു; ആവേശം പങ്കുവച്ച് മലയാളി ഡോക്ടര്‍, പോസ്റ്റ് വൈറല്‍ |
ലണ്ടന്‍ തെരുവില്‍ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് മലയാളി ഡോക്ടര്‍ അജിത മോഹന്‍. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലൂടെ നടന്നു പോകുന്ന മമ്മൂട്ടിയെ അജിത കണ്ടത്. അപ്രതീക്ഷിത കാഴ്ചയുടെ ആവേശത്തില്‍ കാര്‍ നിര്‍ത്തി മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു അവര്‍. ''ജീവിതത്തില്‍ ആദ്യമായി ലണ്ടന്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഓടി. കാരണം മുന്നില്‍ മമ്മൂക്ക ഉണ്ടായിരുന്നു,'' എന്നാണ് അജിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മഹാനടനൊപ്പം ചിത്രം എടുക്കാനായ സന്തോഷവും ആ നിമിഷത്തിന്റെ ആവേശവും അജിതയുടെ കുറിപ്പില്‍ നിറഞ്ഞുനിന്നു.
ലണ്ടനില്‍ ഡോക്ടറായ അജിത, മമ്മൂട്ടിയെ കണ്ട |
|
Full Story
|
|
|
|
|
|
|
| തടവുകാരനുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപണം; ബ്രിട്ടനില്‍ മുന്‍ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ക്രിമിനല്‍ കേസ് |
ലണ്ടന്‍: തടവുകാരനുമായി അനുചിതമായ ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെ സ്വകാര്യ ജയിലില്‍ ജോലി ചെയ്തിരുന്ന മുന്‍ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ക്രിമിനല്‍ കേസ്. നോര്‍ത്താംപ്ടന്‍ഷയറിലെ വെല്ലിങ്ബറോയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എംപി ഫൈവ് വെല്‍സ് ജയിലിലെ മുന്‍ ഉദ്യോഗസ്ഥയായ കൈറ ഡാന്‍സര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഔദ്യോഗിക പദവി ഉപയോഗിച്ച് തടവുശിക്ഷ അനുഭവിക്കുന്ന ഒരാളുമായി അനുചിതമായ ബന്ധം പുലര്‍ത്തിയെന്നാണ് പ്രധാന ആരോപണം. പൊതുസേവനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥയെന്ന നിലയില്‍ ജനങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2024 മേയ് 29 മുതല്‍ നവംബര്‍ 9 വരെയും ജൂലൈ 11 മുതല്‍ |
|
Full Story
|
|
|
|
|
|
|
| ബര്‍മിങ്ങാമില്‍ 40ലേറെ കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു; 28കാരന്‍ അറസ്റ്റില്‍ |
ലണ്ടന്‍: ബര്‍മിങ്ങാമില്‍ തെരുവോരത്ത് പാര്‍ക്ക് ചെയ്തിരുന്ന 40ലേറെ കാറുകളുടെ ചില്ലുകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ 28 വയസ്സുകാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബാല്‍സല്‍ ഹീത്തിലെ മോസ്ലി റോഡിലാണ് സംഭവം നടന്നത്. ഇരുമ്പുദണ്ഡുമായി ഒരാള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുന്നിലെ വിന്‍ഡ്ഷീല്‍ഡ്, പിന്‍ഗ്ലാസ്, വശങ്ങളിലെ ചില്ലുകള്‍ എന്നിവയാണ് ഇയാള്‍ തകര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| ഗര്‍ഭിണിയായ കെയര്‍ വര്‍ക്കറുടെ ഭര്‍ത്താവിനും മകള്‍ക്കും ബ്രിട്ടന്‍ വിടാന്‍ നിര്‍ദേശം; കുടുംബം ആശങ്കയില്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ നിയമപരമായി താമസിച്ച് കെയര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ഗര്‍ഭിണിയായ ശ്രീലങ്കന്‍ യുവതിയുടെ ഭര്‍ത്താവിനും ആറുവയസ്സുകാരിയായ മകള്‍ക്കും രാജ്യം വിടാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്. സ്‌കോട്‌ലന്‍ഡില്‍ താമസിക്കുന്ന 36കാരിയായ സചിന്ത വാരണകുലസൂര്യയ്ക്ക് ജോലി വിസയുള്ളപ്പോഴാണ് ആശ്രിതരായി കഴിയുന്ന ഭര്‍ത്താവ് ഇന്‍ഡിക കുമാരയ്ക്കും മകള്‍ ഹെയ്‌ലിക്കുമാണ് 'ഗോ ഹോം' കത്ത് ലഭിച്ചത്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥയിലുള്ള സചിന്ത ഈ മാസം 16ന് ശസ്ത്രക്രിയയിലൂടെ പ്രസവിക്കാനിരിക്കെയാണ് കുടുംബം വേര്‍പിരിയേണ്ടിവരുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്. പ്രസവത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു കത്ത് ലഭിച്ചത് |
|
Full Story
|
|
|
|
|
|
|
| കടല്‍ക്കാക്ക പാസ്റ്റി കവര്‍ന്നെന്ന് ആരോപണം; സെന്റ് ഐവ്സില്‍ പക്ഷിയെ മര്‍ദിച്ച് കൊന്നതായി പരാതി |
സെന്റ് ഐവ്സ്, കോര്‍ണ്വാള്‍: ഇംഗ്ലണ്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെന്റ് ഐവ്സില്‍ കടല്‍ക്കാക്കയെ സന്ദര്‍ശകന്‍ പിടികൂടി മര്‍ദിച്ച് കൊന്നതായി ആരോപണം. ഭക്ഷണവസ്തുവായ പാസ്റ്റി കടല്‍ക്കാക്ക കവര്‍ന്നുവെന്നാരോപിച്ചായിരുന്നു ക്രൂരതയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബുധനാഴ്ച വൈകുന്നേരം ഹാര്‍ബര്‍ പ്രദേശത്താണ് സംഭവം നടന്നത്. കടല്‍ക്കാക്ക പാസ്റ്റി എടുത്ത് പറന്നതിനെ തുടര്‍ന്ന് സന്ദര്‍ശകന്‍ അതിനെ പിടികൂടുകയും നെഞ്ചില്‍ ശക്തമായി മര്‍ദിക്കുകയുമായിരുന്നു. കുറച്ച് മിനിറ്റിനുള്ളില്‍ പക്ഷി ബോധരഹിതമായി നിലത്ത് വീണു. ഗുരുതരമായി പരുക്കേറ്റ കടല്‍ക്കാക്ക പിന്നീട് ചത്തതായാണ് ദൃക്‌സാക്ഷികളുടെ മൊഴി. സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടെങ്കിലും പക്ഷിയെ |
|
Full Story
|
|
|
|
| |