Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.1686 INR
ukmalayalampathram.com
Sat 13th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ 10 ലക്ഷം യുവാക്കളോട് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം: മെനിംജൈറ്റസ് ഭീതിയില്‍ ക്യാംപസുകള്‍
Text By: UK Malayalam Pathram
മെനിംജൈറ്റിസ് ബി വ്യാപനവും ഡോര്‍സെറ്റിലെ വെയ്മൗത്ത്, ബെര്‍ക്ക്‌ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കി. പത്ത് ലക്ഷം യുവാക്കള്‍ക്ക് മെനിംജൈറ്റിസ് ബി വാക്സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. ജൂലൈ മുതല്‍ രണ്ട് ഡോസ് വീതം നല്‍കുന്ന പ്രത്യേക കാമ്പയിനാണ് യുകെയില്‍ ആരംഭിക്കുന്നത്. ശിശുക്കള്‍ക്ക് പതിവായി നല്‍കുന്ന ബെക്‌സെറോ വാക്സിന്‍ മെനിംജൈറ്റിസ് ബി രോഗബാധ 75 ശതമാനം വരെ കുറച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പനി, ഛര്‍ദ്ദി, കടുത്ത തലവേദന, കഴുത്ത് മുറുകല്‍, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മയക്കം, ഫിറ്റ്‌സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
സര്‍വകലാശാലകളിലും ഹോസ്റ്റലുകളിലും ആദ്യമായി പ്രവേശിക്കുന്ന 18 മുതല്‍ 25 വയസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വാക്സിന്‍ ലഭിക്കുന്നവര്‍.

ലിവര്‍പൂളിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന 18 കാരന്‍ ആരോണ്‍ മില്‍സ് മെനിംജൈറ്റിസ് ബാധിച്ച് മരിച്ചതും വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കി. സാധാരണ ഫ്ളൂ പോലുള്ള ലക്ഷണങ്ങളോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. എന്നാല്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു. നിലവില്‍ കൗമാരക്കാര്‍ക്ക് നല്‍കുന്ന MenACWY വാക്സിന്‍ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കില്ലെന്നതാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചുംബനം, പാനീയങ്ങള്‍ പങ്കിടല്‍, ഒന്നിച്ചുള്ള താമസം തുടങ്ങിയവ വഴി രോഗാണു പകരാന്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 
Other News in this category

 
 




 
Close Window