Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=109.6131 INR
ukmalayalampathram.com
Tue 14th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം: ഫസ്റ്റ് ടൈം ബയര്‍ക്ക് ബോണസ് നല്‍കുന്ന പദ്ധതി പുനസ്ഥാപിക്കും
Text By: UK Malayalam Pathram
യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തിക്കാന്‍ ഒരുങ്ങി നിയുക്ത പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് പ്രഖ്യാപിച്ച റിവ്യൂ പുതിയ സ്‌കീമിന് അനുകൂലമായി വിധിയെഴുതിയതോടെയാണ് ഈ നീക്കം. പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഭവനഉടമകള്‍ക്ക് ബോണസ് നല്‍കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന്‍ തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.

കേവലം 5% ഡെപ്പോസിറ്റുമായി ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് വിപണിയില്‍ കാലെടുത്ത് വെയ്ക്കാന്‍ അവസരം നല്‍കുന്നതായിരുന്നു ഹെല്‍പ്പ് ടു ബൈ സ്‌കീം. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് 5% മുതല്‍ 20% വരെ ഗവണ്‍മെന്റ് ധനസഹായം അഞ്ച് വര്‍ഷത്തേക്ക് പലിശ രഹിതമായി നല്‍കുന്നതായിരുന്നു സ്‌കീം. എന്നാല്‍ 2023-ല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി.

സ്‌കീം ഏര്‍പ്പെടുത്തിയാല്‍ വിപണിയില്‍ ഭവനവില ഉയരാന്‍ പോകുന്നില്ലെന്നാണ് റിവ്യൂവില്‍ വ്യക്തമാകുന്നത്. ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് നേരത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് സ്‌കീമിനെ പ്രതിരോധിച്ചത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം നിലവില്‍ യുകെ ശരാശരി ഭവനവില 270,000 പൗണ്ടാണ്.
 
Other News in this category

 
 




 
Close Window