Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ക്ലബില്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി സ്പര്‍ശിച്ചെന്ന കേസ്; ബ്രിട്ടീഷ് എംപിയുടെ വിചാരണ തുടരുന്നു
reporter

ലണ്ടന്‍: സ്വകാര്യ ക്ലബില്‍ വെച്ച് രണ്ട് സ്ത്രീകളെ ലൈംഗികമായി സ്പര്‍ശിച്ചെന്ന കേസില്‍ ബ്രിട്ടീഷ് എംപി പാട്രിക് സ്‌പെന്‍സറുടെ വിചാരണ തുടരുന്നു. മദ്യപിക്കാന്‍ നിര്‍ബന്ധിച്ച ശേഷം സ്ത്രീകളുടെ സ്തനങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. 2023 ഓഗസ്റ്റില്‍ സെന്‍ട്രല്‍ ലണ്ടനിലെ സോഹോയിലുള്ള ഗ്രൗച്ചോ ക്ലബിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലബില്‍ അതിഥിയായി എത്തിയ 38കാരനായ സ്‌പെന്‍സറെ പരാതിക്കാരായ സ്ത്രീകള്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നില്ല. ക്ലബില്‍നിന്ന് അദ്ദേഹം മടങ്ങിയശേഷം ഇരുവരും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സ് വെബ്സൈറ്റിലെ പ്രൊഫൈല്‍ ചിത്രം പരിശോധിച്ചാണ് സ്‌പെന്‍സറെ തിരിച്ചറിഞ്ഞതെന്ന് സ്ത്രീകള്‍ വ്യക്തമാക്കി. അതേസമയം, ഒരു സുഹൃത്തിനെ പിന്നില്‍നിന്ന് ആലിംഗനം ചെയ്തതുപോലെ സ്ത്രീകളെയും ആലിംഗനം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സ്‌പെന്‍സര്‍ പൊലീസിന് നല്‍കിയ വിശദീകരണം. സെന്‍ട്രല്‍ സഫോക്ക് ആന്‍ഡ് നോര്‍ത്ത് ഇപ്‌സ്വിച്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്‌പെന്‍സര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിപ്പ് പിന്‍വലിച്ചിരുന്നു. നിലവില്‍ അദ്ദേഹം സ്വതന്ത്ര എംപിയായാണ് ഹൗസ് ഓഫ് കോമണ്‍സില്‍ തുടരുന്നത്. തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ സ്‌പെന്‍സര്‍ നിഷേധിച്ചിട്ടുണ്ട്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ തുടരുകയാണ്.

 
Other News in this category

 
 




 
Close Window