|
|
|
|
|
| യുകെയില്‍ ഗ്രീന്‍ എനര്‍ജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍; പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും വലിയ ആവശ്യകത |
ലണ്ടന്‍: ഗ്രീന്‍ എനര്‍ജി മേഖലയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഫോസില്‍ ഇന്ധന മേഖലയില്‍ നിന്ന് മാറുന്ന തൊഴിലാളികള്‍ക്കും, തൊഴില്‍രഹിതര്‍ക്കും, മുന്‍സൈനികര്‍ക്കും, തടവുകാര്‍ക്കും പ്രത്യേക പരിശീലനവും അവസരങ്ങളും നല്‍കുമെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു.
പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യകത ഉണ്ടാകുക. 2030ഓടെ മാത്രം 8,000 മുതല്‍ 10,000 വരെ അധിക പ്ലംബര്‍മാരെ ആവശ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍പെന്റര്‍മാര്‍ക്കും വെല്‍ഡര്‍മാര്‍ക്കും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി യുവാവ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റില്‍; നവംബര്‍ 14ന് തുടര്‍ വിചാരണ |
ലണ്ടന്‍/തിരുവനന്തപുരം: യുകെയിലെ സമര്‍സെറ്റ് ടോണ്ടനില്‍ 29 കാരനായ മലയാളി യുവാവ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിരയെ സമര്‍സെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 11ന് ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കുറ്റം ഉള്‍പ്പെടെ രണ്ട് കേസുകളാണ് ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ നോര്‍ത്ത് സമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു. തുടര്‍ വിചാരണ നവംബര്‍ 14ന് നടക്കും.
ഒക്ടോബര്‍ 11ന് പുലര്‍ച്ചെ |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകമാകുന്നു; രാജ്യാന്തര കുറ്റകൃത്യ ശൃംഖലയുടെ പങ്ക് കണ്ടെത്തി |
ലണ്ടന്‍: വില കൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുന്നത് ലണ്ടനില്‍ സാധാരണ സംഭവമായി മാറിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ തങ്ങളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ട ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം യുകെയുടെ തലസ്ഥാനത്ത് 80,000 ഫോണുകളാണ് മോഷണം പോയത്.
നഗരമധ്യത്തില്‍ മുഖംമൂടി ധരിച്ചും ഇലക്ട്രിക് ബൈക്കുകളില്‍ സഞ്ചരിച്ചും വരുന്ന കള്ളന്മാര്‍ പട്ടാപ്പകല്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്ത് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരം കേസുകള്‍ക്ക് നേരത്തെ പൊലീസ് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അമിത ജോലി ഭാരം കാരണം ഫോണ്‍ |
|
Full Story
|
|
|
|
|
|
|
| എന്‍ഡിടിവി ഉച്ചകോടിയില്‍ മോദിയെ കണ്ടതില്‍ സന്തോഷം: ഋഷി സുനക് |
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എന്‍ഡിടിവി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ''എന്റെ പഴയ സുഹൃത്തായ മോദിയെ വീണ്ടും കണ്ടതില്‍ സന്തോഷം. അടുത്ത ദശകങ്ങളില്‍ ലോകത്തെ രൂപപ്പെടുത്താന്‍ പോകുന്ന വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച് ഞങ്ങള്‍ സംസാരിച്ചു,'' - സുനക് പറഞ്ഞു.
എഐ മുതല്‍ അടിസ്ഥാനസൗകര്യവികസനം വരെ, ആഗോള വളര്‍ച്ച മുതല്‍ സാമ്പത്തിക അതിജീവനം വരെ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഊര്‍ജ്ജവും അതിന്റെ അഭിലാഷങ്ങളും കണിശമാണെന്നും, പുതിയ ആശയങ്ങളും വ്യവസായങ്ങളും ഇന്ത്യയില്‍ രൂപപ്പെടുമ്പോള്‍ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി പെരിയാറില്‍ മരിച്ച നിലയില്‍ |
ആലുവ (എറണാകുളം): അയര്‍ലന്‍ഡില്‍ ആശുപത്രി ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അങ്കമാലി തച്ചില്‍ സ്വദേശി ലിസോ ദേവസ്സി (48) പെരിയാറില്‍ ഉളിയന്നൂര്‍ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം നാട്ടിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദേവസ്സിയുടെയും മേരിയുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടക്കും. ഭാര്യ: ചുള്ളി തിരുതനത്തില്‍ ലിന്‍സി (നഴ്‌സ്, അയര്‍ലന്‍ഡ്). മക്കള്‍: നിഖിത, പാട്രിക്. |
|
Full Story
|
|
|
|
|
|
|
| രാജകുടുംബത്തിന് പേരുദോഷം ഒഴിവാക്കാന്‍ ആന്‍ഡ്രു രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു |
ലണ്ടന്‍: ബ്രിട്ടന്‍ രാജാവ് ചാള്‍സിന്റെ സഹോദരനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആന്‍ഡ്രു രാജകുമാരന്‍ (65) രാജകീയ പദവികള്‍ ഉപേക്ഷിച്ചു. യോര്‍ക്ക് പ്രഭു പദവിയും രാജകുടുംബത്തിലെ ഔദ്യോഗിക സ്ഥാനങ്ങളും ഉപേക്ഷിച്ചെങ്കിലും 'രാജകുമാരന്‍' എന്ന പദവി തുടര്‍ന്നും നിലനില്‍ക്കും. ജോര്‍ജ് അഞ്ചാമന്‍ രാജാവ് 1917-ല്‍ പുറത്തിറക്കിയതും, എലിസബത്ത് രാജ്ഞി 2012-ല്‍ പുതുക്കിയതുമായ ലെറ്റേഴ്‌സ് പേറ്റന്റ് പ്രകാരമാണ് ഈ പദവി നിലനില്‍ക്കുന്നത്.
ആന്‍ഡ്രുവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന് പ്രഭ്വി പദവി നഷ്ടമാകുമ്പോഴും മക്കളായ ബിയാട്രീസ്, യൂജിനി എന്നിവര്‍ക്ക് രാജകുമാരിമാര്‍ എന്ന പദവി തുടരും. ആന്‍ഡ്രുവിനും കുടുംബത്തിനും വിന്‍ഡ്‌സറിലെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വ്യോമസേനാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് യുകെ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ അവസരം |
ലണ്ടന്‍: യുകെയുടെ റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അവസരം. 2026 ഒക്ടോബറിനു ശേഷമാകും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ആരംഭിക്കുക. വെയില്‍സിലെ ഫ്‌ലൈയിങ് ട്രെയിനിങ് സ്‌കൂളില്‍ ആര്‍എഎഫ് എയര്‍ക്രൂ ഓഫിസര്‍മാരെയാണ് ഇന്ത്യന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പരിശീലിപ്പിക്കുക.
അടുത്ത തലമുറ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് ബിഎഇ ഹോക്ക് ടിഎംകെ2 വിമാനത്തില്‍ പരിശീലനം നല്‍കുന്ന ഈ സ്‌കൂളില്‍ ടൈഫൂണ്‍, എഫ്-35 പോലുള്ള ആധുനിക യുദ്ധവിമാനങ്ങളില്‍ പരിശീലനം നേടുന്നവരാണ് പങ്കെടുപ്പിക്കുന്നത്. വിദേശ പരിശീലകരുടെ കീഴില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നഴ്സുമാരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ എന്‍എംസി നീക്കം; യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത് |
ലണ്ടന്‍: യുകെയിലെ നഴ്സുമാര്‍, മിഡ്വൈഫുകള്‍, നഴ്സിംഗ് അസോസിയേറ്റുകള്‍ എന്നിവരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) നീക്കം തുടങ്ങി. ഒക്ടോബര്‍ 15-ന് പ്രഖ്യാപിച്ച നിര്‍ദേശപ്രകാരം, കഴിഞ്ഞ ഒരു ദശാബ്ദമായി വര്‍ദ്ധിപ്പിക്കാതിരുന്ന ഫീസാണ് കുത്തനെ കൂട്ടാന്‍ എന്‍എംസി ആലോചിക്കുന്നത്.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വിദേശ നഴ്സുമാരോടൊപ്പം നിലവില്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നഴ്സുമാരെയും ഈ ഫീസ് വര്‍ദ്ധനവ് ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ വിവിധ യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അന്താരാഷ്ട്ര നഴ്സുമാര്‍ക്ക് പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ |
|
Full Story
|
|
|
|
| |