Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
കവന്‍ട്രിയില്‍ നിന്ന് മലയാളി യുവാവിനെ കാണാതായെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram

വിഷ്ണു ജയകുമാര്‍ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെ കാണാതായത്. കവന്‍ട്രിയിലെ സ്വാന്‍ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. വാരാന്ത്യത്തില്‍ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്‌സി കാത്തുനിന്നതായും തുടര്‍ന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ആണ് അറിയാന്‍ സാധിച്ചത്. ഏറെ നേരം കഴിഞ്ഞും തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത് . സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യര്‍ത്ഥിച്ചു. വിഷ്ണുവിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായം ഉറപ്പാക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window