Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
UK Special
  Add your Comment comment
കവന്‍ട്രിയില്‍ മലയാളി യുവാവ് കാണാതായി
reporter

യുകെയിലെ കവന്‍ട്രിയില്‍ മലയാളി യുവാവിനെ കാണാതായതായി റിപ്പോര്‍ട്ട്. 26 വയസ്സുകാരനായ വിഷ്ണു ജയകുമാര്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെ കാണാതായതാണ് വിവരം. കവന്‍ട്രിയിലെ സ്വാന്‍ ലേക്ക് പ്രദേശത്താണ് ഇയാളെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

വാരാന്ത്യത്തില്‍ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു, തിരികെ വരാനായി ടാക്‌സി കാത്തുനില്‍ക്കുന്നതിനിടെയാണ് കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യര്‍ഥിച്ചു

 
Other News in this category

 
 




 
Close Window