|
|
|
|
|
| ബ്രിട്ടനില്‍ ജോലിയില്ലാത്ത ബിരുദധാരികളുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ ജോലിയില്ലാത്ത അഭ്യസ്തവിദ്യരായ യുവാക്കളുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട്. ഏഴു ലക്ഷം ബിരുദധാരികളാണ് നിലവില്‍ തൊഴില്‍ ലഭിക്കാതെ കാത്തിരിക്കുന്നത്. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ യുവാക്കള്‍ വെല്‍ഫെയര്‍ ബെനിഫിറ്റുകളില്‍ ആശ്രയിക്കുന്ന അവസ്ഥയാണ് രാജ്യത്ത്.
നാലു ലക്ഷം യുവാക്കള്‍ ഇതിനകം യൂണിവേഴ്സല്‍ ക്രെഡിറ്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യ പ്രശ്നങ്ങളാല്‍ ജോലിയില്‍ നിന്ന് വിട്ടുനില്ക്കുന്നവരുടെ എണ്ണം 240,000 ആയി. 2019 മുതല്‍ ആറു വര്‍ഷത്തിനിടെ ആരോഗ്യ കാരണങ്ങളാല്‍ ജോലിക്കുപോകാത്തവരുടെ എണ്ണം |
|
Full Story
|
|
|
|
|
|
|
| എപ്സ്റ്റീന് കേസ്: ആന്‍ഡ്രൂവിനോട് സഹകരിക്കാന്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നു |
ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന യുഎസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്-വിന്‍ഡ്സറിന് സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും, സാക്ഷിമൊഴി നല്‍കുന്നത് ആന്‍ഡ്രൂവിന് തടസ്സമില്ലെന്നും അദ്ദേഹം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്തിച്ചെന്ന നിലപാട് സ്വീകരിച്ചതായിട്ടാണ് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
നിയമാനുസൃതമായ അന്വേഷണവുമായി സഹകരിക്കണമെന്ന നിലപാടാണ് കൊട്ടാരത്തിനുള്ളതെന്നാണ് |
|
Full Story
|
|
|
|
|
|
|
| 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചിത്രമായ പ്രതി മൊഴി |
ലണ്ടന്‍: വാര്‍വിക്ഷയറിലെ നുനീറ്റണില് 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയെ കണ്ടപ്പോള്‍ 20കളുടെ തുടക്കത്തിലാണെന്ന് കരുതിയെന്ന വിചിത്രമായ വിശദീകരണം പൊലീസിനോട് നല്കി. അഫ്ഗാന് കുടിയേറ്റക്കാരനായ അഹമ്മദ് മുലാഖില്‍ (24) ആണ് ഈ മൊഴി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 22നാണ് സംഭവം നടന്നത്. നിലവില്‍ വിചാരണ വാര്‍വിക് ക്രൗണ്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. രണ്ട് തവണയാണ് അഹമ്മദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
അഹമ്മദിന്റെ സുഹൃത്ത് മുഹമ്മദ് കബീര്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചുവെന്നതാണ് |
|
Full Story
|
|
|
|
|
|
|
| എപ്സ്റ്റീന് ഫയല്‍സ്: ബ്രിട്ടീഷ് രാഷ്ട്രീയവും രാജകുടുംബവും വീണ്ടും വിവാദത്തില്‍ |
ലണ്ടന്‍: എപ്സ്റ്റീന് ഫയലുകളില്‍ നിന്നുള്ള പുതിയ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയവും രാജകുടുംബവും വീണ്ടും വിവാദത്തിന്റെ ചുഴിയില്‍. ചാള്‍സ് രാജാവിന്റെ സഹോദരന് ആന്‍ഡ്രൂ മൗണ്ട്ബാറ്റന് വിന്‍ഡ്സറിനെയും മുന്‍ ഭാര്യ സാറ ഫെര്‍ഗൂസനെയും ലക്ഷ്യമിട്ടുള്ള മോശമായ വെളിപ്പെടുത്തലുകളാണ് വെള്ളിയാഴ്ച പുറത്തുവന്നത്.
മുതിര്‍ന്ന ലേബര്‍ നേതാവും മുന്‍ ബിസിനസ് സെക്രട്ടറിയുമായിരുന്ന ലോര്‍ഡ് മാന്ഡെല്സണെതിരായ ഗുരുതരമായ ആരോപണങ്ങളും നഗ്നചിത്രവും ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ആന്‍ഡ്രൂ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ഡിജിറ്റല്‍ അതിക്രമങ്ങള്‍ |
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ പ്രമുഖ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് 'ഡിജിറ്റല്‍ വേട്ട' നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 'വാക്കിങ് ടൂര്‍', 'നൈറ്റ് ലൈഫ് കണ്ടന്റ്' എന്നീ പേരുകളില്‍ സ്ത്രീകളുടെ അനുവാദമില്ലാതെ വസ്ത്രധാരണവും നടത്തവും ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന സംഘങ്ങളെ രാജ്യാന്തര മാധ്യമം നടത്തിയ രഹസ്യ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.
യുട്യൂബ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം വിഡിയോകള്‍ വ്യാപകമായി അപ്ലോഡ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ |
|
Full Story
|
|
|
|
|
|
|
| മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന് സെക്രട്ടറി |
|
കെന്റിലെ പ്രമുഖ മയാളി അസോസിയേഷനായ മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന് (എംഎംഎ )യുടെ ക്രിസ്തുമസ് -ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ജനുവരി 10 ശനിയാഴ്ച ഈസ്റ്റ് മോളിങ് വില്ലേജ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 3 മണിക്ക് എംഎംഎയിലെ കലാകാരന്മാര് അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്പോര്‍ട്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും, ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുമുള്ള സമ്മാനങ്ങളും അവാര്‍ഡുകളും വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ലാലിച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിന് മാത്യു ആനുവല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജിന്‍സി ബിനു ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തെ |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ സ്ഥലം വില്ക്കാന് യുകെയിലുള്ളവര്‍ക്ക് പാന്‍ നമ്പര്‍ മതി: ടാന്‍ വേണ്ടാതാകുമെന്ന് റിപ്പോര്‍ട്ട് |
|
പ്രവാസികള്‍ നാട്ടിലെ വീട് അല്ലെങ്കില്‍ വസ്തു വില്ക്കുമ്പോള് ഉള്ള ആദായനികുതി നടപടികളിലെ സങ്കീര്‍ണതകള്‍ ഇനി ഇനി കുറയും. വില്‍പ്പന തുകയില്‍ നിന്നും മുന്‍കൂര്‍ നികുതി ( ടിഡിഎസ്) അടയ്ക്കാനും തുക നിക്ഷേപിക്കാനും ഇതുവരെ ടാന്‍ (ടാക്സ് ഡിഡക്ഷന് അക്കൗണ്ട്) നമ്പര്‍ വേണമായിരുന്നു. ഈ നമ്പര്‍ എടുക്കാന്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല ഇതു മൂലം ഇടപാടുകള്‍ വൈകാനും മുടങ്ങാനും ഇടവന്നിരുന്നു.
ഇനി മുതല്‍ ടിഡിഎസ് പിടിക്കാന്‍ ടാന്‍ വേണ്ട, പകരം പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് മതിയാകും. ഇനി ടാന്‍ നമ്പറിനു പകരം, വസ്തു വാങ്ങുന്ന ഇന്ത്യന്‍ പൗരന്റെ പാന്‍ അടിസ്ഥാനമാക്കിയുള്ള ചെല്ലാന്‍ ഉപയോഗപ്പെടുത്തി ടിഡിഎസ് ഇടപാടു നടത്താം എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.
കൂടാതെ |
|
Full Story
|
|
|
|
|
|
|
| ലോഡ് മണ്ടേല്‍സണ്‍ രാജിവച്ചു: പീഡന കഥയും പുറത്തു വരുന്നു: കുറേ ഡോളര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട് |
|
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീന്റെ മരണശേഷം ഇയാളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്ന തിരക്കിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. ഇത് പല പ്രമുഖരുടെയും മുഖം വികൃതമാക്കുകയാണ്.
മണ്ടേല്‍സണ്‍. എംപിയായിരിക്കവെ എപ്സ്റ്റീനില്‍ നിന്നും 75,000 ഡോളര്‍ സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് മണ്ടേല്‍സണ്‍ സമ്മതിച്ചു. ലോര്‍ഡ് പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു.
മണ്ടേല്‍സന്റെ പങ്കാളി റെയ്നാള്‍ഡോ എവിലാ ഡാ സില്‍വയ്ക്ക് ഓസ്റ്റിയോപതി കോഴ്സിനും, മറ്റ് ചെലവുകള്‍ക്കുമായി 10,000 ഡോളര്‍ നല്കിയതും ഇമെയിലുകളില്‍ നിന്നും |
|
Full Story
|
|
|
|
| |