Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്ന സ്ത്രീയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു: സ്റ്റുഡന്റ് വിസയില്‍ എത്തിയ 24 വയസ്സുകാരന്‍ അറസ്റ്റില്‍
Text By: UK Malayalam Pathram
ലൈംഗിക തൊഴിലാളിയായ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരന് 28 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 2024 സെപ്റ്റംബറില്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ദീപക് സന്ധു(24) സൗത്താംപ്ടണിലെ യൂണിവേഴ്സിറ്റിയില്‍ നിന്നും ആറാം മാസം പുറത്തായതോടെയാണ് ഇയാളുടെ വിസ റദ്ദായത്.

എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് നഷ്ടമായിട്ടും സന്ധു ബ്രിട്ടനില്‍ തുടര്‍ന്നു. വിസ നഷ്ടപ്പെട്ട് ഒന്‍പതാം മാസമാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്. താനൊരു മോഡലും, നടനുമാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നതെന്ന് ഓള്‍ഡ് ബെയ്ലി കോടതിയില്‍ വ്യക്തമാക്കി. വെസ്റ്റ് ലണ്ടനിലെ ഫ്ളാറ്റില്‍ വെച്ചാണ് സന്ധു ലൈംഗിക തൊഴിലാളി സിയാവോക്വിംഗിനെ കൊലപ്പെടുത്തിയത്.

കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയതോടെ ജീവപര്യന്തം ശിക്ഷയാണ് സന്ധുവിന് കോടതി സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10ന് യുവതിയെ കിടപ്പുമുറിയില്‍ കമിഴ്ന്ന നിലയില്‍ കണ്ടെത്തുമ്പോള്‍ ഗുരുതരമായി കുത്തേറ്റിരുന്നു. സൗത്താംപ്ടണിലെ ബ്രോത്തലില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

ഇതിന് ശേഷം പഞ്ചാബി സംസാരിക്കുന്ന സന്ധുവും, മാന്‍ഡറിന്‍ സംസാരിക്കുന്ന യുവതിയും ട്രാന്‍സ്ലേഷന്‍ ആപ്പ് വഴി രഹസ്യബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ തന്റെ പണം ഇയാള്‍ മോഷ്ടിച്ചതായും, പറഞ്ഞതെല്ലാം നുണകളാണെന്നും തിരിച്ചറിഞ്ഞതോടെ യുവതി ഇയാളെ ഒഴിവാക്കി.

ഇതിന്റെ പേരിലാണ് കത്തിയുമായി എത്തി യുവതിയെ കൊലപ്പെടുത്തിയത്. രക്തക്കറയുള്ള ജാക്കറ്റ് അണിഞ്ഞ് ബര്‍മിംഗ്ഹാം വിമാനത്താവളത്തിലേക്ക് പോകവെയാണ് ഇയാളെ തടഞ്ഞത്. താന്‍ യുഎസില്‍ ഓഡീഷന് പോകാറുണ്ടെന്നും, സൗത്താംപ്ടണ്‍ സോളന്റ് യൂണിവേഴ്സിറ്റിയില്‍ ഗ്രാജുവേഷന്‍ സെറിമണി കഴിഞ്ഞെന്നും ഇയാള്‍ നുണകള്‍ പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായി ക്ലാസില്‍ ഹാജരാകാത്തതിന് ഇയാളെ കോഴ്സിന് നിന്നും യൂണിവേഴ്സിറ്റി പുറത്താക്കിയിരുന്നു.
 
Other News in this category

 
 




 
Close Window