Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലേക്കുള്ള മടക്കത്തിന് പിന്നാലെ ഹാരിയും മേഗനും പൊതുവേദിയില്‍; നോട്ടിങ്ങാമില്‍ സ്വീകരണം
reporter

ലണ്ടന്‍: ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ആദ്യമായി സംയുക്ത പൊതുപരിപാടിയില്‍ പങ്കെടുത്ത് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും. ഒക്ടോബര്‍ 15ന് നോട്ടിങ്ങാമിലെ സാമൂഹിക സേവന സംഘടനകള്‍ സന്ദര്‍ശിക്കാനെത്തിയ ഇരുവരെയും ജനക്കൂട്ടം സ്വീകരിച്ചു. കുട്ടികളും പ്രദേശവാസികളും ഉള്‍പ്പെടെയുള്ളവര്‍ ഇവരെ കാണാനെത്തിയിരുന്നു. ആരാധകരുമായി സംസാരിച്ച ദമ്പതികള്‍ സെല്‍ഫികള്‍ക്കും പോസ് ചെയ്തു.

യുവജനങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന കമ്യൂണിറ്റി റെക്കോര്‍ഡിങ് സ്റ്റുഡിയോ, ഹിമ്മ ഹബ്, കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എപ്പിക് പാര്‍ട്‌ണേഴ്‌സ് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. പ്രാദേശിക സമൂഹവുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായിരുന്നു പരിപാടികളില്‍ പ്രാധാന്യം.

ഹിമ്മ ഹബ്ബില്‍വച്ച് ഹബ് കമ്യൂണിറ്റി കിച്ചനിലെ വനിതകളുമായി മേഗന്‍ വീണ്ടും കൂടിക്കാഴ്ച നടത്തി. ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തിനുശേഷം ദുരിതബാധിതരെ സഹായിക്കാന്‍ ഇവരുമായി ചേര്‍ന്ന് മേഗന്‍ നേരത്തേ പാചകപുസ്തക പദ്ധതി നടപ്പാക്കിയിരുന്നു. പഴയ സഹപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച സൗഹൃദപൂര്‍ണമായിരുന്നു.

ദമ്പതികള്‍ക്ക് പ്രത്യേക ഓര്‍മകളുള്ള നഗരമാണ് നോട്ടിങ്ങാം. വിവാഹനിശ്ചയം പ്രഖ്യാപിച്ചതിനു പിന്നാലെ 2017ല്‍ ഇരുവരും ആദ്യ ഔദ്യോഗിക പൊതുപരിപാടിക്കായി എത്തിയത് ഇവിടെയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവ് അന്നത്തെ സന്ദര്‍ശനത്തിന്റെ ഓര്‍മകളും പുതുക്കി.

 
Other News in this category

 
 




 
Close Window