Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നഴ്സുമാരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ എന്‍എംസി നീക്കം; യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത്
reporter

ലണ്ടന്‍: യുകെയിലെ നഴ്സുമാര്‍, മിഡ്വൈഫുകള്‍, നഴ്സിംഗ് അസോസിയേറ്റുകള്‍ എന്നിവരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) നീക്കം തുടങ്ങി. ഒക്ടോബര്‍ 15-ന് പ്രഖ്യാപിച്ച നിര്‍ദേശപ്രകാരം, കഴിഞ്ഞ ഒരു ദശാബ്ദമായി വര്‍ദ്ധിപ്പിക്കാതിരുന്ന ഫീസാണ് കുത്തനെ കൂട്ടാന്‍ എന്‍എംസി ആലോചിക്കുന്നത്.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വിദേശ നഴ്സുമാരോടൊപ്പം നിലവില്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നഴ്സുമാരെയും ഈ ഫീസ് വര്‍ദ്ധനവ് ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ വിവിധ യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അന്താരാഷ്ട്ര നഴ്സുമാര്‍ക്ക് പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ നേടുന്നതിനുള്ള മൊത്തം ചെലവ് ഏകദേശം £1,170 ആണ്. ഇതില്‍ യോഗ്യതാ ഫീസ് (£140), CBT പരീക്ഷ (£83), OSCE (£794), അന്തിമ രജിസ്‌ട്രേഷന്‍ ഫീസ് (£153) എന്നിവ ഉള്‍പ്പെടുന്നു.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് ഓരോ മൂന്നുവര്‍ഷം കൂടുമ്പോള്‍ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതുണ്ട്. ശമ്പളക്കുറവും ഉയര്‍ന്ന ജീവിതച്ചെലവും നേരിടുന്ന സാഹചര്യത്തില്‍ ഫീസ് വര്‍ദ്ധനവ് വലിയ സാമ്പത്തികഭാരമാകുമെന്ന് ആര്‍.സി.എന്‍, യൂണിസണ്‍ തുടങ്ങിയ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

വരുമാന കുറവ് ചൂണ്ടിക്കാട്ടി എന്‍എംസി

2015 മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍എംസിയുടെ വരുമാനത്തില്‍ 28 ശതമാനം കുറവ് വന്നതായി കൗണ്‍സില്‍ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഫീസ് വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശം. എത്ര ശതമാനം വര്‍ദ്ധനവാണ് വരാനിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും കുറഞ്ഞത് 28% വര്‍ദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു.

ഫീസ് വര്‍ദ്ധനവിനായി പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാന്‍ എന്‍എംസിയുടെ ഗവേണിംഗ് ബോഡി ഒക്ടോബര്‍ 21-ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. കണ്‍സള്‍ട്ടേഷന്‍ നടപ്പിലായാല്‍ 2026 സെപ്റ്റംബറോടെയാണ് പുതിയ ഫീസ് പ്രാബല്യത്തില്‍ വരുക.

യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത്

ഫീസ് വര്‍ദ്ധനവിനെതിരെ യുകെയിലെ ഏറ്റവും വലിയ നഴ്സുമാരുടെ സംഘടനയായ ആര്‍.സി.എനും ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനയായ യൂണിസണും ശക്തമായി രംഗത്തെത്തി. ''പണപ്പെരുപ്പവും ഉയര്‍ന്ന ഭക്ഷ്യവിലയും വരുമാനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍, ജോലി ചെയ്യാന്‍ നഴ്സുമാരെയും മിഡ്വൈഫുകളെയും ഉയര്‍ന്ന ഫീസ് അടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് അന്യായമാണ്,'' എന്ന് യൂണിസണ്‍ ആരോഗ്യ മേധാവി ഹെല്‍ഗ പൈല്‍ പറഞ്ഞു.

നഴ്സിംഗ് മേഖലയിലെ റെഗുലേറ്റര്‍മാരും ഫീസ് വര്‍ദ്ധനവിനെതിരെ നിലപാട് സ്വീകരിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window