Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വ്യോമസേനാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് യുകെ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ അവസരം
reporter

ലണ്ടന്‍: യുകെയുടെ റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അവസരം. 2026 ഒക്ടോബറിനു ശേഷമാകും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ആരംഭിക്കുക. വെയില്‍സിലെ ഫ്‌ലൈയിങ് ട്രെയിനിങ് സ്‌കൂളില്‍ ആര്‍എഎഫ് എയര്‍ക്രൂ ഓഫിസര്‍മാരെയാണ് ഇന്ത്യന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പരിശീലിപ്പിക്കുക.

അടുത്ത തലമുറ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് ബിഎഇ ഹോക്ക് ടിഎംകെ2 വിമാനത്തില്‍ പരിശീലനം നല്‍കുന്ന ഈ സ്‌കൂളില്‍ ടൈഫൂണ്‍, എഫ്-35 പോലുള്ള ആധുനിക യുദ്ധവിമാനങ്ങളില്‍ പരിശീലനം നേടുന്നവരാണ് പങ്കെടുപ്പിക്കുന്നത്. വിദേശ പരിശീലകരുടെ കീഴില്‍ പരിശീലനം ലഭിക്കുന്നത് ഗുണകരമാകുമെന്നാണ് ആര്‍എഎഫിന്റെ വിലയിരുത്തല്‍.

ഇന്ത്യന്‍ വ്യോമസേനയുടെ അന്താരാഷ്ട്ര അംഗീകാരം ശക്തിപ്പെടുത്തുന്ന ഈ നീക്കം, ഇന്ത്യയുടെ പ്രതിരോധശേഷിയുടെ ഉയര്‍ന്ന നിലയും പ്രതിഫലിപ്പിക്കുന്നു. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റ് നടത്തിയ റാങ്കിങ്ങില്‍ യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ ശക്തമായ വ്യോമസേനയായി ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു. യുകെയുടെ ആര്‍എഎഫ് എട്ടാം സ്ഥാനത്താണ്.

ഇന്ത്യ-യുകെ പ്രതിരോധ സഹകരണത്തിന്റെ പുതിയ അധ്യായമായ ഈ പരിശീലന പങ്കാളിത്തം, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൈനിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window