Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
UK Special
  10-06-2025
പഴയ ബെഡ് വഴിയില്‍ ഉപേക്ഷിച്ച ആള്‍ക്ക് അഞ്ച് ലക്ഷത്തിലധികം പിഴ

ലണ്ടന്‍: പഴയ ബെഡ് വഴിയരികില്‍ ഉപേക്ഷിച്ചയാള്‍ക്ക് ലണ്ടനില്‍ 4,600 പൗണ്ട് (5,34,975 ഇന്ത്യന്‍ രൂപ) പിഴശിക്ഷ. കോടതിയില്‍ സമയത്ത് ഹാജരാകാതിരുന്നതിന് ജഡ്ജിയുടെ വക രണ്ടായിരം പൗണ്ടുകൂടി ചേര്‍ത്താണ് ഈ നിയമലംഘകന് കനത്ത പിഴ അടിച്ചു കിട്ടിയത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ് സമൂഹത്തിനാകെ മുന്നറിയിപ്പാകുന്ന ഈ സംഭവം. നൈഫീസ അബ്ബാസ് എന്നയാളാണ് 2024 മാര്‍ച്ചില്‍ പഴയ ബെഡും മറ്റുചില പാഴ്വസ്തുക്കളും വഴിയരികില്‍ ഉപേക്ഷിക്കുമ്പോള്‍ ക്യാമറ കണ്ണില്‍ കുടുങ്ങിയത്. ക്യൂന്‍സ്ബറി പാര്‍ക്ക് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ഇയാള്‍ ഇവ ഉപേക്ഷിച്ചത്. ഇതിന് കൗണ്‍സില്‍ നിശ്ചയിച്ച പിഴ ഒടുക്കാതെ വന്നതോടെയാണ് സംഭവം മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലെത്തിയത്. പിഴശിക്ഷയ്ക്കു പുറമേ കോടതിയില്‍

Full Story
  09-06-2025
യുകെയില്‍ ഈയാഴ്ച താപനില ഉയരും

ലണ്ടന്‍: യുകെയില്‍ ഈയാഴ്ച താപനില ഉയരും. തിങ്കളാഴ്ച വടക്കന്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാളെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ചില സ്ഥലങ്ങളില്‍ 20 മില്ലിമീറ്റര്‍ മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദേശീയപാതകളുടെ ഡ്യൂട്ടി മാനേജര്‍ ലൂക്ക് ഹിന്‍ഡില്‍ ഡ്രൈവര്‍മാരോട് ശ്രദ്ധിച്ച് യാത്ര ചെയ്യണെമന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മഴ കാരണം റോഡിന്റെ ഉപരിതലം വഴുക്കല്‍ ഉളളതായി മാറുന്നതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

Full Story
  09-06-2025
യുകെയില്‍ കാന്‍സര്‍ മരുന്നുകള്‍ക്ക് ക്ഷാമം

ലണ്ടന്‍: യുകെയിലെ മരുന്ന് ക്ഷാമത്തില്‍ വലഞ്ഞ് കാന്‍സര്‍ രോഗികള്‍. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ ഭക്ഷണം ഒഴിവാക്കിയും, ഡോസുകള്‍ റേഷന്‍ ചെയ്തും, മരുന്നുകള്‍ക്കായി 30 മൈല്‍ വരെ യാത്ര ചെയ്തും ബുദ്ധിമുട്ടുന്നതായാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും ദുരിതം നിറഞ്ഞ ക്ഷാമമാണ് ഇപ്പോഴത്തേതെന്നാണ് ഫാര്‍മസിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. സുപ്രധാന കാന്‍സര്‍ മരുന്നായ ക്രിയോണ്‍ സ്റ്റോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് 96% ഫാര്‍മസികളും പറയുന്നു.

പാന്‍ക്രിയാ കാന്‍സര്‍ ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഈ

Full Story
  09-06-2025
അമേരിക്ക-ചൈന വ്യാപാര കരാര്‍: ലണ്ടനില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്ക് നീക്കം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായി നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂന്ന് ഉന്നത സഹായികള്‍ ജൂണ്‍ 7ന് ലണ്ടനില്‍ ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്, വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുകയെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. എന്നാല്‍ ചൈനീസ് പ്രതിനിധികള്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും ഇതുവരെ

Full Story
  09-06-2025
ഡോക്ടറുടെ സഹായത്തോടെ മരിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലിനെതിരേ കത്തോലിക്കാ സഭ

ലണ്ടന്‍: ഡോക്ടറുടെ സഹായത്തോടെ സ്വയം മരണം സ്വീകരിക്കാനുള്ള അനുവാദം നല്‍കുന്ന ബില്ല് നിയമമാക്കാനൊരുങ്ങുകയാണ് യുകെ. ക്രൈസ്തവ സംഘടനകളില്‍ നിന്നടക്കം വന്‍ പ്രതിഷേധമാണ് ബില്ലിനെതിരെ നടക്കുന്നത്. യുകെയിലെ പാര്‍ലമെന്റ് അംഗങ്ങളോട് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് അഭ്യര്‍ഥിച്ചു. ബില്ലിന്റെ തത്വത്തിലും പ്രയോഗത്തിലുമുള്ള പിഴവുകളെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ ആശങ്ക പ്രകടിപ്പിച്ചു.

മുമ്പ് ബില്ലിനെ പിന്തുണച്ചിരുന്ന ചില എം പി മാര്‍ ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുകയും അതിനെ എതിര്‍ത്ത് വോട്ടുചെയ്യുകയും ചെയ്‌തേക്കാമെന്നും സൂചനയുണ്ട്. ;രാജ്യത്തെ

Full Story
  09-06-2025
മലയാളിയെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാഞ്ചസ്റ്റര്‍/പിറവം: പ്രവാസി മലയാളിയെ യുകെയിലെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കന്‍ പോക്‌സ് ബാധിച്ചതിനെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതിലിന്റെ മെയില്‍ ബോക്‌സ് പഴുതിലൂടെ അകത്തേയ്ക്ക് നോക്കുമ്പോള്‍ സ്റ്റെയര്‍ കേസിന് സമീപമായി ദീപുവിന്റെ കാലുകള്‍

Full Story
  08-06-2025
പുതിയ സ്‌കീമുകള്‍ ഇല്ലാതെ മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്‌കീം അവസാനിപ്പിക്കാന്‍ യുകെ: ആയിരത്തിലേറെ മലയാളികള്‍ക്ക് തിരിച്ചടി
പകരം സ്‌കീം ഇല്ലാതെ യുകെയില്‍ മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്‌കീം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ലെന്‍ഡര്‍മാരെ 95% ഹോം ലോണ്‍ നല്‍കാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന സ്‌കീം ആണ് ഗവണ്‍മെന്റ് അവസാനിപ്പിക്കുന്നത്. നിലവിലെ സ്‌കീം പ്രകാരം പുതിയ ഹോം ലോണുകള്‍ ജൂണ്‍ 30 വരെ മാത്രം.

എന്നാല്‍ ഇതിന് പകരം ഒരു സ്‌കീം ഉണ്ടാകുമെന്ന് ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2021 ഏപ്രിലില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്‌കീം ഉപയോഗിച്ച് ചെറിയ ഡെപ്പോസിറ്റില്‍ വീട് വാങ്ങാന്‍ മലയാളികളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് സാധിച്ചിരുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തില്‍ 80 മുതല്‍ 95 ശതമാനം വരെ മോര്‍ട്ട്ഗേജ് ലഭിക്കുന്ന സ്‌കീമിന് ഗ്യാരണ്ടി നിന്നിരുന്നത്
Full Story
  08-06-2025
ഇത് എന്റെ അമ്മയുടെ ആഗ്രഹം, ചിതാഭസ്മം കുപ്പിയിലാക്കി കടലില്‍ ഒഴുക്കി

ലണ്ടന്‍: 51 -മത്തെ വയസില്‍ യുകെ ഓള്‍ഡ്ഹാമിലെ വീട്ടില്‍ മരിക്കുമ്പോഴും അവരുടെ ആഗ്രഹം ഒരു തവണയെങ്കിലും ലോകം ഒന്ന് ചുറ്റി കാണണമെന്നായിരുന്നു. പക്ഷേ, യാത്രകള്‍ പോകണമെന്ന വലിയ ആഗ്രഹം ഉള്ളിലൊതുക്കി അവര്‍ മക്കളെ വളര്‍ത്തി. അവര്‍ വലുതായപ്പോഴേക്കും ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി വിട വാങ്ങി. ജീവിച്ചിരിക്കുമ്പോള്‍ അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാതെ പോയ മകള്‍. മരണാനന്തരം അമ്മയുടെ ആഗ്രഹം സാധിച്ചു. അമ്മയുടെ ഭൗതികാവശിഷ്ടം ഒരു കുപ്പിയിലാക്കി അവള്‍ കടലിലൊഴുക്കി. ഒപ്പം ഒരു കുറിപ്പും വച്ചു. 'ഇതെന്റെ അമ്മയാണ്. കിട്ടിയാല്‍ കടലിലേക്ക് വലിച്ചെറിയുക അമ്മ ലോക സഞ്ചാരത്തിലാണ്.' ഓഡ്ഹാം സ്വദേശിനിയായ വെന്‍ഡി ചാന്‍ഡ്വിക് അഞ്ച് കുട്ടികളുടെ അമ്മയായിരുന്നു. തന്റെ അഞ്ച്

Full Story
[302][303][304][305][306]
 
-->




 
Close Window