Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
 
 
UK Special
  Add your Comment comment
ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ വിചിത്രമായി പെരുമാറി: വിമാനം തിരിച്ചിറക്കി
Text By: UK Malayalam Pathram
മിലാനില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന റയാനെയര്‍ വിമാനമാണ് ഫ്രാന്‍സില്‍ തിരിച്ചറക്കിയത്. ഒരാള്‍ പാസ്പോര്‍ട്ട് ഭക്ഷിക്കുകയും മറ്റൊരാള്‍ പാസ്പോര്‍ട്ട് ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. പാരീസില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങള്‍ നേരില്‍ക്കണ്ട മറ്റ് യാത്രക്കാര്‍ ഭയചകിതരായി. 15 മിനിറ്റോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ സാക്ഷിയായത്.

വിമാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ മനസിലായില്ല. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റോളം പിന്നിട്ട ശേഷമാണ് മുന്‍നിരയിലെ സീറ്റിലിരുന്ന യാത്രക്കാരന്‍ എഴുന്നേറ്റത്. ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് കീറിമുറിച്ച് ഇത് ഭക്ഷിക്കാന്‍ തുടങ്ങി. മറ്റൊരു യാത്രക്കാരന്‍ ഇതേസമയം വിമാനത്തിന്റെ എതിര്‍ഭാഗത്തേക്ക് പോവുകയും ടോയ്‌ലറ്റില്‍ കയറി പാസ്പോര്‍ട്ട് ഇവിടെ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ടോയ്‌ലറ്റിലെ വാതില്‍ തുറക്കാന്‍ എയര്‍ഹോസ്റ്റസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരന്‍ ഇതിന് തയ്യാറായില്ല.
 
Other News in this category

 
 




 
Close Window