Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഉപരിപഠനം വിജയകരമായി പൂര്‍ത്തിയാക്കി എസ്തര്‍ അനില്‍; 'ദൃശ്യം 3'യിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്നു
reporter

ലണ്ടന്‍: ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (LSE) ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയതായി നടി എസ്തര്‍ അനില്‍. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയതായും, അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചതായും താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചു.

പഠനാനന്തരമായി നാട്ടിലെത്തിയ എസ്തര്‍ ഇപ്പോഴും ജോലിയില്‍ സജീവമാണ്. ലണ്ടനിലുള്ള ക്ലയന്റ്‌സിനായി ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നതായും, നാട്ടിലിരുന്ന് ജോലി ചെയ്ത് അയച്ചുകൊടുക്കുന്നതായും താരം വ്യക്തമാക്കി. ഡിസേര്‍ട്ടേഷന്റെ ഫലം ലഭിക്കാനുണ്ടെന്നും, ഡിസംബറില്‍ കോണ്‍വൊക്കേഷന്‍ നടക്കുമെന്നുമാണ് പ്രതീക്ഷയെന്നും എസ്തര്‍ പറഞ്ഞു.

മുംബൈയിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയതിനു ശേഷമാണ് എല്‍എസ്ഇയില്‍ പ്രവേശനം നേടിയത്. ഈ കോഴ്‌സിന് പ്രവേശനം നേടിയതിനെ കുറിച്ച് ചിലര്‍ പരിഹസിച്ചിരുന്നുവെന്നും, അതിനുള്ള മറുപടിയായി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയതായും താരം വ്യക്തമാക്കി.

ഇപ്പോള്‍ എസ്തര്‍ തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകളിലൊന്നായ 'ദൃശ്യം 3'യില്‍ അഭിനയിക്കുകയാണ്. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരുടെ ഡൈനിങ് റൂം സീനുകളുടെ ചിത്രങ്ങള്‍ സംവിധായകന്‍ ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിദേശ പഠനം പൂര്‍ത്തിയാക്കി മലയാള സിനിമയിലേക്ക് പൂര്‍ണമായും മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ് എസ്തര്‍.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ പഠനയാത്രയും അതിന്റെ പിന്നിലെ സ്വപ്നങ്ങളും വെല്ലുവിളികളും തുറന്നു പറഞ്ഞ എസ്തര്‍, ''തനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള, വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടി അതു നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്'' എന്ന വാക്കുകള്‍ പങ്കുവെച്ചിരുന്നു. ''പരാജയപ്പെടുക, പോരാടുക, പുതിയ ഉയരങ്ങളിലേക്ക് പറക്കുക'' എന്നതിന്റെ പുതിയ പതിപ്പായ താനാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്നും താരം കുറിച്ചു.




 
Other News in this category

 
 




 
Close Window