Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം: ഐ ഒ സി (യു കെ) പ്രതിഷേധിച്ചു
Text By: UK Malayalam Pathram
ലണ്ടനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയുണ്ടായ നിന്ദ്യമായ ആക്രമണത്തെ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ശക്തമായി അപലപിക്കുന്നു. കേവലം ഒരു പ്രതിമയ്ക്കു നേരെയുളള ഹീനമായ പ്രവൃത്തി മാത്രമായല്ല ഇത് കാണേണ്ടത്. മനുഷ്യരാശിക്കു ഗാന്ധിജി സമ്മാനിച്ച സമാധാനം, അഹിംസ, സത്യത്തിന്റെ സര്‍വ്വമാന്യ മൂല്യങ്ങളോടുള്ള ഗുരുതരമായ അപമാനവുമാണ്.


ഗാന്ധിജിയുടെ പ്രതിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ല; അദ്ദേഹത്തിന്റെ സത്യത്തിന്റെയും അഹിംസയുടെയും പാരമ്പര്യം വരും തലമുറകളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.


ഗാന്ധിജിയുടെ ജന്മദിനം അടുത്ത് വരുന്ന ദിവസം, ഇത്തരത്തിലുള്ള ലജ്ജാകരമായ പ്രവൃത്തി നടന്നതില്‍ ഞങ്ങള്‍ അതീവ വേദനയും പ്രതിഷേദവും രേഖപ്പെടുത്തുന്നു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window