Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ്; അഭയാര്‍ഥി യുവാവിന് ശിക്ഷ
reporter

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ് നടത്തിയ കുവൈത്ത് പൗരന് എട്ട് മാസത്തെ തടവ് ശിക്ഷ. 14 വയസ്സുള്ള പെണ്‍കുട്ടിയെന്ന വ്യാജത്തില്‍ ചാറ്റ് നടത്തിയ ഫഹദ് അല്‍ ഇനാസെ (31) എന്ന അഭയാര്‍ഥിക്കെതിരെയാണ് വാറിങ്ടന്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

പ്രതിക്ക് ഉടന്‍ ജയില്‍ ശിക്ഷ ലഭിക്കില്ല. പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് 24 മാസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ വാദം.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുവാവുമായി ചാറ്റ് നടത്തിയത്. 2024 സെപ്റ്റംബറില്‍ വിഡ്‌നെസ് പാരന്റ്‌സ് എഗെയ്ന്‍സ്റ്റ് പ്രിഡേറ്റേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍ ലിവര്‍പൂളിലെ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

കോടതി വിധിയനുസരിച്ച്, ഫഹദ് അല്‍ ഇനാസെ അടുത്ത 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററില്‍ ഒപ്പിടണം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ദിവസത്തെ നിര്‍ബന്ധിത സേവനവും 300 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും നിര്‍വഹിക്കണം. നിയമപരമായ ചെലവുകള്‍ക്കും സര്‍ചാര്‍ജിനുമായി 272 പൗണ്ട് പിഴയും ചുമത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window