Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
വിയറ്റ്നാമില്‍ ബ്രിട്ടീഷ് ദമ്പതികളുടെ ദുരൂഹമരണം; നീതി തേടി കുടുംബം
reporter

ലണ്ടന്‍: വിയറ്റ്നാമിലെ വിനോദസഞ്ചാരത്തിനിടെ മരിച്ച ബ്രിട്ടീഷ് യുവതിയും പ്രതിശ്രുത വരനും സംബന്ധിച്ച ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. 2024 ഡിസംബര്‍ 26-ന് ഗ്രെറ്റ മേരി ഒട്ടെസണ്‍ (33), അര്‍നോ എല്‍സ് ക്വിന്റണ്‍ (36) എന്നിവരെ വിയറ്റ്നാമിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് കാരണം ക്രിസ്മസ് സമ്മാനമായി ലഭിച്ച മദ്യത്തില്‍ കലര്‍ന്ന വിഷമാണെന്ന് കുടുംബം ആരോപിക്കുന്നു. ലോക്കല്‍ റസ്റ്ററന്റ് അധികൃതര്‍ വീട്ടില്‍ നിര്‍മ്മിച്ച ലിമണ്‍സെല്ലോ എന്ന മദ്യം ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു. ഇതാണ് വിഷബാധയ്ക്ക് കാരണമായതെന്ന് ഗ്രെറ്റയുടെ മാതാപിതാക്കളായ പോള്‍, സൂസന്‍ ഒട്ടെസണ്‍ എന്നിവര്‍ ആരോപിക്കുന്നു.

വിയറ്റ്നാം പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ശരീരത്തില്‍ മെഥനോള്‍ കണ്ടെത്തിയതായും അതാണ് മരണകാരണമെന്നതായും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ ലിമണ്‍സെല്ലോ കഴിച്ച മണിക്കൂറുകള്‍ക്ക് ശേഷം ഗ്രെറ്റ മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ''ഭയങ്കര ഹാങ് ഓവര്‍ അനുഭവപ്പെടുന്നു, ശരീരത്തില്‍ കറുത്ത പാടുകള്‍ കാണുന്നു'' എന്നായിരുന്നു സന്ദേശം. വൈദ്യസഹായം തേടാന്‍ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും ഗ്രെറ്റ അത് നിരസിച്ചു. അടുത്ത ദിവസം, വില്ലയിലെ രണ്ട് മുറികളില്‍ ഗ്രെറ്റയും അര്‍നോയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമനടപടികള്‍ക്ക് തയ്യാറെടുക്കുകയാണ്.

 
Other News in this category

 
 




 
Close Window